ട്രംപ് – കിം കൂടിക്കാഴ്ച നവംബറില്‍

Jaihind Webdesk
Thursday, October 11, 2018

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നുമായുള്ള രണ്ടാം കൂടിക്കാഴ്ച നവംബറിൽ ഉണ്ടാകും. ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസ് വിദേശ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ഉത്തരകൊറിയയിലെത്തി കിമ്മിനെ കണ്ടിരുന്നു.

നവംബർ ആറിന് യുഎസ് കോൺഗ്രസിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം കിമ്മിനെ കാണുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. “ഉത്തരകൊറിയക്ക് മുകളിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. പക്ഷേ അതിനായി കുറച്ചുകൂടി കാത്തിരിക്കണം- ട്രംപ് പറഞ്ഞു. ഇപ്പോൾ കൊറിയയുടെ ആകാശത്ത് കൂടെ മിസൈലുകൾ പറക്കുന്നില്ല. ആണവ പരീക്ഷണങ്ങൾ നടക്കുന്നില്ല. കിമ്മിന്‍റെ നേതൃത്വം വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ എനിക്ക് അയാളെ ഇഷ്ടമാണ്. കിമ്മുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളത്” എന്നും ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസ് വിദേശ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ഉത്തരകൊറിയയിലെത്തി കിമ്മിനെ കണ്ടിരുന്നു.