കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് യുഎസ് പൗരത്വം നല്‍കാനാകില്ല; നയം വ്യക്തമാക്കി ട്രംപ് ഭരണകൂടം

Jaihind News Bureau
Sunday, October 4, 2020

കമ്യൂണിസ്റ്റ് പാർട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയിലോ അംഗത്വമോ ബന്ധമോ ഉള്ളവർക്കു പൗരത്വം അനുവദിക്കാനാവില്ലെന്ന കടുത്ത തീരുമാനവുമായി യുഎസ്. ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്‍.സി.ഐ.എസ്) ആണു മാർഗനിർദേശം പുറപ്പെടുവിച്ചത്.

യുഎസ് പൗരരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്യൂണിസ്റ്റ്–ഏകാധിപത്യ പാർട്ടികളുമായുള്ള ബന്ധം പൊരുത്തപ്പെടുന്നില്ല എന്നതാണ് ഇതിന് കാരണമായി ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്.

USCIS Issues Policy Guidance Regarding Inadmissibility Based on Membership in a Totalitarian Party

പുതിയ നയം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉദ്ദേശിച്ചുള്ളതാണ്. പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതില്‍ ട്രംപ് ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്.