ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു

Jaihind News Bureau
Friday, October 2, 2020

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കൊവിഡ്. ട്രംപിന്‍റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും മെലാനിയ ട്രംപും ക്വാറന്‍റൈനിൽ പോയിരുന്നു. പിന്നാലെയാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

രോഗ വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ഹോപ് ഹിക്ക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ താനും ഭാര്യയും ക്വാറന്‍റൈനില്‍ പോവുകയാണെന്ന് നേരത്തെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.