ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ; കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന വാക്‌സിന്‍ അമേരിക്കയിലേയ്ക്ക് കയറ്റി അയയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

Jaihind News Bureau
Tuesday, April 7, 2020

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്‌സിനായ ഹൈഡ്രോക്‌സി ക്ലോറോക്വീൻ അമേരിക്കയിലേയ്ക്ക് കയറ്റി അയയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മാനുഷിക പരിഗണയുടെ അടിസ്ഥാനത്തിലാണ് മരുന്ന് നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് മരുന്നിന്‍റെ കുറവ് പരിഹരിക്കാൻ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനെതിരെ ട്രംപ് രംഗത്തെത്തി. ഇന്ത്യയില്‍ നിന്നുള്ള മലേറിയ മരുന്നുകള്‍ വിട്ടുനല്‍കിയിട്ടില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ കയറ്റുമതി നിരോധനം പിൻവലിച്ചത്.