സമൂഹമാധ്യമങ്ങളെയല്ല.. വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, March 2, 2020

സമൂഹമാധ്യമങ്ങളെയല്ല.. വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

തിങ്കളാഴ്ച വൈകിട്ടാണ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നുവെന്നും, വിവരം പിന്നാലെ അറിയിക്കാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.