മതിലുകളല്ല, നിർമിക്കേണ്ടത് പാലങ്ങളെന്ന് രാഹുൽ; പ്രധാനമന്ത്രി കർഷകരുമായി യുദ്ധത്തിലോ എന്ന് പ്രിയങ്ക

Jaihind News Bureau
Tuesday, February 2, 2021

കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. കർഷകരെ തടയാൻ സ്ഥാപിച്ച ബാരിക്കേഡിന്‍റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്‍റെ വിമർശനം. കേന്ദ്രസർക്കാർ മതിലുകളല്ല, പാലങ്ങളാണ് നിർമിക്കേണ്ടതെന്നും രാഹുൽ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുമായി യുദ്ധം ചെയ്യുകയാണോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. നിരനിരയായി നിരത്തിയ ബാരിക്കേഡും അതിന് പിന്നിൽ നിലയുറപ്പിച്ച നൂറുകണക്കിന് പോലീസുകാരുടെയും വീഡിയോ ട്വീറ്റ് ചെയ്താണ് പ്രിയങ്കയുടെ വിമർശനം.