ഐശ്വര്യ കേരള യാത്ര ; കണ്ണൂർ ജില്ലയില്‍ ഇന്ന് പര്യടനം

Jaihind News Bureau
Tuesday, February 2, 2021

കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്ര ഇന്ന് കണ്ണൂർ ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 10 മണിക്ക് ധർമ്മടത്താണ് ആദ്യ സ്വീകരണം. തുടർന്ന് തലശ്ശേരി,പാനൂർ, മട്ടന്നൂർ , പേരാവൂർ , ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലും ജാഥ എത്തിച്ചേരും. ഉച്ചക്ക് ശേഷം യാത്ര തളിപ്പറമ്പില്‍ സമാപിക്കും. ഇന്നലെ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ച യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.