കോൺഗ്രസിന് 40 അംഗ തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ച് എഐസിസി

Jaihind News Bureau
Tuesday, February 2, 2021

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. 40 അംഗങ്ങൾ അടങ്ങുന്നതാണ് തെരഞ്ഞെടുപ്പ് സമിതി. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്‍റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, സംഘടന കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വയലാർ രവി, യു ഡി എഫ് കൺവീനർ എം എം ഹസൻ ഉൾപ്പെടെ 40 അംഗങ്ങൾ അടങ്ങുന്നതാണ് സമിതി. അഖിലേന്ത്യാ നേതൃത്വമാണ് തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്.

തെരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങൾ

മുല്ലപ്പള്ളി രാമചന്ദ്രൻ
രമേശ് ചെന്നിത്തല
ഉമ്മൻചാണ്ടി
കെസി വേണുഗോപാൽ
വയലാർ രവി
എകെ ആൻ്ണി
കെ മുരളീധരൻ
വിഎം സുധീരൻ
കെ സുധാകരൻ
എംഎം ഹസ്സൻ
കൊടിക്കുന്നിൽ സുരേഷ്
ബെന്നി ബെഹന്നാൻ
പിജെ കുര്യൻ
പിപി തങ്കച്ചൻ
പിസി ചാക്കോ
ശശി തരൂർ
കെവി തോമസ്
എംകെ രാഘവൻ
അടൂർ പ്രകാശ്
വിഡി സതീശൻ
ടിഎൻ പ്രതാപൻ
ആര്യാടൻ മുഹമ്മദ്
തിരുവഞ്ചൂർ രാധാകൃഷ്ണൻ
കെസി ജോസഫ്
വിഎസ് ശിവകുമാർ
എപി അനിൽ കുമാർ
ജോസഫ് വാഴക്കൻ
പിസി വിഷ്ണുനാഥ്
ഷാനിമോൾ ഉസ്മാൻ
പന്തളം സുധാകരൻ
രമ്യ ഹരിദാസ്
ലാലി വിൻസെൻ
വിടി ബലറാം
റോജി എം ജോണ്
ടി സിദ്ധിഖ്
വിദ്യാ ബാലകൃഷ്ണൻ

പ്രത്യേക ക്ഷണിതാക്കള്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ
കെഎസ്.യു അധ്യക്ഷൻ കെ.എം.അഭിജിത്ത്
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്
സേവാദൾ അധ്യക്ഷൻ അബ്ദുൾ സലാം