‘പഠിച്ചുയരാൻ കൂടെയുണ്ട്’; വയനാട് മണ്ഡലത്തിലെ ആദിവാസി വിദ്യാർത്ഥികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സ്നേഹസമ്മാനം; 350 സ്മാർട് ടിവികൾ ലഭ്യമാക്കി, ഓണ്‍ലൈന്‍ ഉദ്ഘാടനം നാളെ| VIDEO

Jaihind News Bureau
Monday, July 20, 2020

 

വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ആദിവാസി വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വീണ്ടും രാഹുൽ ഗാന്ധി യുടെ കൈത്താങ്ങ്.  ‘പഠിച്ചുയരാൻ കൂടെയുണ്ട്’ എന്ന പദ്ധതിലൂടെ  350 സ്മാർട് ടിവികൾ രാഹുൽ ഗാന്ധി അനുവദിച്ചു. പദ്ധതിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം നാളെ രാഹുൽ ഗാന്ധി തന്നെ നിർവ്വഹിക്കും.

പാർലമെന്‍റ് മണ്ഡലത്തില്‍ ഉൾപ്പെടുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് 125 ടിവികളും, വയനാട് ജില്ലയിലേക്ക് 225 ടിവികളുമാണ് രാഹുൽ ഗാന്ധി  അനുവദിച്ചത്.  മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിനായി രാഹുൽ ഗാന്ധി നിരവധി സഹായങ്ങളാണ് ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണൻ എംഎൽഎ വ്യക്തമാക്കി.