ട്രംപ്-കിം രണ്ടാം കൂടിക്കാഴ്ച ഉടന്‍ ഉണ്ടായേക്കും

Jaihind Webdesk
Tuesday, September 11, 2018

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ രണ്ടാം കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ കത്ത്. കിമ്മിന്‍റെ സന്ദേശം ദക്ഷിണ കൊറിയ പ്രതിനിധികൾ ട്രംപിന് കൈമാറി.

രണ്ടാം കൂടിക്കാഴ്ചയ്ക്കുള്ള കിമ്മിന്‍റെ കത്ത് ദക്ഷിണ കൊറിയ പ്രതിനിധികൾ ഡോണൾഡ് ട്രംപിന് കൈമാറി. കഴിഞ്ഞ ജൂണിലായിരുന്നു ലോകം ഉറ്റു നോക്കിയിരുന്ന ഡോണൾഡ് ട്രംപിന്‍റെയും കിം ജോങ് ഉന്നിന്‍റെയും ആദ്യ കൂടിക്കാഴ്ച നടന്നത്.
ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മേയിൽ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുംഗ് ഇയൂയിയംഗ് പറഞ്ഞു. ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്താമെന്ന് കിം ഉറപ്പു നൽകിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ദക്ഷിണ കൊറിയൻ പ്രതിനിധികൾ ഈയാഴ്ച ആദ്യം പ്യോഗ്യാംഗിൽ കിമ്മുമായി ചർച്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ചു യുഎസുമായി ചർച്ച നടത്തുന്ന അവസരത്തിൽ ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാമെന്നു ചർച്ചയിൽ കിം സമ്മതിച്ചിരുന്നു. അതേസമയം, ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ ഇൻ കിംഗ് ജോങ് ഉന്നുമായി അടുത്ത ആഴ്ച പ്യോങ് ഗ്യാങിൽ കൂടിക്കാഴ്ച നടത്തും.