വിനീത് ശ്രീനിവാസന്‍ ചിത്രം 'ചടങ്ങ്' പൂജ നടന്നു; സംവിധാനം അഭിജിത്ത് സര്യ
കൊച്ചി: വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ചടങ്ങ്'-ന്റെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു. അഭിജിത്ത് സര്യയും വിഷ്ണു വിനോദനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡോള്‍വിന്‍ കുര്യാക്കോസ്, എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഡെല്‍ മണി, ഷബീര്‍ മലവട്ടത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിനീത് ശ്രീനിവാസന് പുറമെ സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായര്‍, മീനാക്ഷി മാധവി, നിഹാല്‍ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മികച്ചൊരു കുടുംബചിത്രമായിരിക്കും 'ചടങ്ങ്' എന്നാണ് സൂചന.
ഹലോ റഷാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കണ്ണന്‍ മോഹനാണ്. ബിബിന്‍ അശോക് സംഗീതവും ദിലീപ് നാഥ് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വ്വഹിക്കുന്നു. ആക്ഷന്‍ ഡയറക്ടര്‍: കലൈ കിംഗ്‌സണ്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, പിആര്‍ഒ: ശബരി, വാഴൂര്‍ ജോസ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.