Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും

തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും

തൃശൂര്‍: സാംസ്‌കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂര്‍ പുലിക്കളി മഹോത്സവം 2026-ന്റെ നിര്‍ണ്ണായക മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പ്രധാന വിഭാഗമായ മികച്ച പുലിക്കളി സംഘത്തിനുള്ള ഒന്നാം സ്ഥാനം അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതി സ്വന്തമാക്കി. ഒളരിക്കര ദേശം രണ്ടാം സ്ഥാനവും വിയ്യൂര്‍ യുവജനസംഘം പുലിക്കളി സമിതി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച സംഘത്തിന് പുറമെ പുലിക്കൊട്ട്, പുലിവര, പുലിവേഷം, മികച്ച അച്ചടക്കം തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടി അയ്യന്തോള്‍ ദേശം തങ്ങളുടെ സമാനതകളില്ലാത്ത ആധിപത്യം ഉറപ്പിക്കുകയായിരുന്നു.                

ടാബ്ലോ വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായാണ് വിവിധ ദേശങ്ങള്‍ മത്സരിച്ചത്. സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ടാബ്ലോ മത്സരത്തില്‍ കാനാട്ടുകര ദേശം ഒന്നാം സ്ഥാനം നേടി. സീതാറാം മില്‍ ദേശം രണ്ടാം സ്ഥാനവും ഒളരിക്കര ദേശം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരാണ വിഭാഗം ടാബ്ലോ മത്സരത്തില്‍ സീതാറാം മില്‍ ദേശം പുലിക്കളി സംഘാടക സമിതി ഒന്നാമതെത്തിയപ്പോള്‍ കുട്ടന്‍കുളങ്ങര പുലിക്കളി സംഘം രണ്ടാം സ്ഥാനവും ചക്കാമുക്ക് ദേശം മൂന്നാം സ്ഥാനവും നേടി.

മറ്റ് പ്രധാന മത്സരവിഭാഗങ്ങളിലും കടുത്ത പോരാട്ടമാണ് നടന്ന്. പുലിക്കൊട്ട് വിഭാഗത്തില്‍ അയ്യന്തോള്‍ ദേശം ഒന്നാമതെത്തിയപ്പോള്‍ സീതാറാം മില്‍ ദേശം രണ്ടാമതും ശങ്കരംകുളങ്ങര ദേശം മൂന്നാമതുമെത്തി. ചായക്കൂട്ടുകളുടെ ഭംഗി അളക്കുന്ന പുലിവര മത്സരത്തിലും അയ്യന്തോള്‍ ദേശം ഒന്നാം സ്ഥാനം സ്വന്തമാക്കി. ഈ വിഭാഗത്തില്‍ ഒളരിക്കര ദേശം രണ്ടും സീതാറാം മില്‍ ദേശം മൂന്നും സ്ഥാനങ്ങള്‍ നേടി. ഏറ്റവും അച്ചടക്കമുള്ള സംഘത്തിനുള്ള പ്രത്യേക പുരസ്‌കാരവും അയ്യന്തോള്‍ ദേശത്തിനാണ്.              

പുലിവണ്ടി, വേഷം, ചമയം തുടങ്ങിയ വിഭാഗങ്ങളിലെ വിജയികളെയും പ്രഖ്യാപിച്ചു. പുലിവണ്ടി വിഭാഗത്തില്‍ കുട്ടന്‍കുളങ്ങര പുലിക്കളി സംഘം ഒന്നാമതെത്തിയപ്പോള്‍ ചക്കാമുക്ക് ദേശം രണ്ടാം സ്ഥാനവും സീതാറാം മില്‍ ദേശം മൂന്നാം സ്ഥാനവും നേടി. പുലിവേഷത്തില്‍ അയ്യന്തോള്‍ ദേശം ഒന്നാമതും വിയ്യൂര്‍ യുവജനസംഘം രണ്ടാമതും സീതാറാം മില്‍ മൂന്നാമതുമെത്തി. മികച്ച ചമയത്തിനുള്ള പുരസ്‌കാരം വിയ്യൂര്‍ യുവജനസംഘം പുലിക്കളി സമിതി സ്വന്തമാക്കിയപ്പോള്‍, ഒളരിക്കര ദേശം രണ്ടാം സ്ഥാനവും ചക്കാമുക്ക് ദേശം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Related articles

See all
Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Save your stories

Sign in