Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

AA23' വൻ സർപ്രൈസ് വരുന്നു! അല്ലു അർജുനൊപ്പം ലോകേഷ് കനകരാജ്; ലൊക്കേഷൻ ചിത്രം വൈറൽ

AA23' വൻ സർപ്രൈസ് വരുന്നു! അല്ലു അർജുനൊപ്പം ലോകേഷ് കനകരാജ്; ലൊക്കേഷൻ ചിത്രം വൈറൽ

ഐക്കൺ സ്റ്റാർ അല്ലു അർജുനും ഹിറ്റ് മേക്കർ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'AA23' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രഖ്യാപനം മുതൽ ഇൻഡസ്ട്രിയിലും ആരാധകർക്കിടയിലും വലിയ പ്രതീക്ഷ സൃഷ്ടിച്ച ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. അല്ലു അർജുന് കഥ വിവരിച്ചു നൽകുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് "കൂടുതൽ ആവേശകരമായ വിവരങ്ങൾ ഉടൻ വരുന്നു" എന്ന സൂചനയാണ് ലോകേഷ് നൽകിയിരിക്കുന്നത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ അത് ഇന്റർനെറ്റിൽ വൈറലായി മാറി.

റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ അനൗൺസ്‌മെന്‍റ് ട്രാക്ക് ഇതിനോടകം തന്നെ വൻ ഹിറ്റായിക്കഴിഞ്ഞു. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലാകും അല്ലു അർജുൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. തന്റേതായ വ്യത്യസ്തമായ മേക്കിങ് ശൈലി കൊണ്ട് ശ്രദ്ധേയനായ ലോകേഷും, മാസ് പാൻ-ഇന്ത്യൻ താരമായ അല്ലു അർജുനും ഒന്നിക്കുമ്പോൾ ഒരു മികച്ച സിനിമാറ്റിക് അനുഭവം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. നിലവിൽ #AALoki, #LK7 എന്നീ ഹാഷ്‌ടാഗുകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബി വി വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് നിർമ്മിക്കുന്നത്. നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ അല്ലു അർജുന്റെ അടുത്ത സുഹൃത്തുക്കളായ ബണ്ണി വാസ്, സന്ദീപ് റാമിനേനി (സാൻഡി), നടരാജ് (നട്ടി), സ്വാതി എന്നിവരും സഹനിർമ്മാതാക്കളായി പിന്നണിയിലുണ്ട്. പി ആർ ഒ: ആതിര ദിൽജിത്ത്. അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും.


Related articles

See all
Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Save your stories

Sign in