Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? 'നീക്കം' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? 'നീക്കം' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്ക'ത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് പുറത്തുവിട്ട പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയിലും ചലച്ചിത്ര വൃത്തങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

അല്പം നര കയറിയ താടിയും കണ്ണടയും ധരിച്ച് പക്വതയുള്ള ലുക്കിലാണ് പോസ്റ്ററില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന് ഗൗരവത്തോടെ ഡയറിയില്‍ എന്തോ തിരയുന്ന ദിലീപിന്റെ കഥാപാത്രം തികച്ചും ദുരൂഹത ഉണര്‍ത്തുന്നതാണ്.

ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൂര്‍ണ്ണമായ ഇമോഷണല്‍ ത്രില്ലര്‍ ഡ്രാമയാണ് 'നീക്കം'. തുടക്കം മുതല്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രത്തില്‍, ഒരു നടനെന്ന നിലയില്‍ ദിലീപിന് ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്.

ഉര്‍വ്വശി തിയേറ്റേഴ്സ്, പെന്‍ സ്റ്റുഡിയോസിന് വേണ്ടി ഡോ. ജയന്ത് ലാല്‍ ഗാദ, കാക്കാസ്റ്റോറീസ് എന്നീ ബാനറുകളില്‍ സന്ദീപ് സേനന്‍, അലക്‌സ് ഇ. കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിബിന്‍ ബാലചന്ദ്രന്റേതാണ് തിരക്കഥ. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് സിനിമ പൂര്‍ത്തിയായത്.

സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ബിലാസ് ചന്ദ്രന്‍, സാദിഖ്, ഡ്രാക്കുള സുധീര്‍, കോട്ടയം രമേശ്, ശാരി, ഷെല്ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മുജീബ് മജീദ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്: സൂരജ് ഇ.എസ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലുള്ള 'നീക്കം' ഒക്ടോബറില്‍ ഉര്‍വ്വശി തിയേറ്റേഴ്സ് തിയേറ്ററുകളിലെത്തിക്കും.

Related articles

See all
Popular News

രമേഷ് വർമ്മയുടെ 'മഹാവീർ കർണ്ണ'യിൽ കർണ്ണനായി രാഘവ ലോറൻസ്; 150 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം 20...

Popular News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തില്‍; നാലാം പുരസ്‌കാരം ഏറ്റുവാങ്ങാന...

Popular News

'നരിവേട്ട'യ്ക്ക് ശേഷം പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കഥയുമായി പുതിയ റോം കോം ചിത്രം; ചിത്രീ...

Popular News

"വെൽക്കം ബേബി ഗേൾ"; രണ്ടാമത്തെ കൺമണിയെ വരവേറ്റ് ദീപിക പദുക്കോണും രൺവീർ സിങ്ങും

Save your stories

Sign in