"വെൽക്കം ബേബി ഗേൾ"; രണ്ടാമത്തെ കൺമണിയെ വരവേറ്റ് ദീപിക പദുക്കോണും രൺവീർ സിങ്ങും
ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും രണ്ടാമതും പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു കുഞ്ഞുമാലാഖ കൂടി എത്തിയ സന്തോഷവാർത്ത ഇരുവരും ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ കാൽപാദത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് "വെൽക്കം ബേബി ഗേൾ" എന്നാണ് ചിത്രത്തിനൊപ്പം ഇരുവരും കുറിച്ചത്.
മൂത്ത മകൾ ദുവ ജനിച്ച അതേ സെപ്റ്റംബർ മാസത്തിൽ തന്നെയാണ് രണ്ടാമത്തെ കുഞ്ഞിന്റെയും വരവ്. 2024 സെപ്റ്റംബർ 8-നായിരുന്നു ആദ്യ കൺമണിയായ ദുവയുടെ ജനനം. ജനനം മുതൽ തന്നെ മകളെ പൊതുവേദികളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും മാറ്റിനിർത്താൻ ദീപികയും രൺവീറും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അപൂർവ്വമായി മാത്രമേ ദുവയുടെ ചിത്രങ്ങൾ ഇരുവരും പുറത്തുവിട്ടിട്ടുമുള്ളൂ.
രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ചുള്ള പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ബോളിവുഡിൽ നിന്നും ആരാധകരിൽ നിന്നും ആശംസകളുടെ പ്രവാഹമാണ് എത്തുന്നത്. കൃതി സനോൺ, ഡയാന പെന്റി, അനിൽ കപൂർ, സോനം കപൂർ, ശ്രേയ ഘോഷാൽ തുടങ്ങിയ പ്രമുഖ താരങ്ങളും ആരാധകരും ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു. കുഞ്ഞിന്റെ മുഖം കാണാനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ആരാധകർ കമന്റുകളിലൂടെ വ്യക്തമാക്കുന്നു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.