ജനക്ഷേമ പദ്ധതികളുമായി വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്
കേരളം കാത്തിരുന്ന വലിയ ജനക്ഷേമ നയങ്ങളും പദ്ധതികളും പ്രഖ്യാപിച്ചുകൊണ്ട് വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും. രാവിലെ 9 മണിക്ക് നിയമസഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ നയരേഖ സഭയില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും 'ഇന്ദിര ഗ്യാരണ്ടി'യും സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളും കോര്‍ത്തിണക്കിയാകും ഗവര്‍ണറുടെ പ്രസംഗം.
പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപനത്തിനാണ് ഇന്ന് കേരള നിയമസഭ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ഭാവി വികസന കാഴ്ചപ്പാടുകളും ജനപ്രിയ പദ്ധതികളും വ്യക്തമാക്കുന്നതാകും ഗവര്‍ണറുടെ പ്രസംഗം. യുഡിഎഫ് മുന്നോട്ടുവെച്ച 'ഇന്ദിര ഗ്യാരണ്ടി' പദ്ധതികള്‍ക്ക് നയപ്രഖ്യാപനത്തില്‍ വലിയ ഊന്നലുണ്ടാകും.
ഇന്ദിര ഗ്യാരണ്ടിയില്‍ ഇതിനകം തന്നെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സ്ത്രീകളുടെ കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യ യാത്രയുടെയും, പുതിയതായി രൂപീകരിച്ച വയോജന വകുപ്പിന്റെയും കൂടുതല്‍ വിശദാംശങ്ങളും പദ്ധതി വിഹിതവും നയപ്രഖ്യാപനത്തില്‍ ഉണ്ടാകും. പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള കൃത്യമായ സമയക്രമവും സര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കുമെന്നാണ് സൂചന.
സംസ്ഥാനം നേരിടുന്ന പരിതാപകരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളും നയരേഖയിലുണ്ടാകും. ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ കേന്ദ്ര സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് നയപ്രഖ്യാപന പ്രസംഗത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിക്കും. സാമ്പത്തിക ഞെരുക്കത്തിനിടയിലും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന വ്യക്തമായ രൂപരേഖ ഇതിലുണ്ടാകും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.