ലഹരിക്കെതിരെയുള്ള പോരാട്ടം: സ്‌കൂളുകളിൽ സ്‌പോർട്‌സ് നിർബന്ധമാക്കണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ
തലശ്ശേരി: ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസം (സ്‌പോർട്‌സ്) നിർബന്ധമാക്കണമെന്ന് ചാണ്ടി ഉമ്മൻ എം.എ.എൽ. തലശ്ശേരി സാൻജോസ് മെട്രോപോളിറ്റൻ സ്‌കൂളിന്റെ ജൂബിലി വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള സൈക്കിൾ റാലിക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ പല സ്‌കൂളുകളിലും നിലവിൽ കായികാധ്യാപകർ പോലുമില്ലാത്ത അവസ്ഥയാണെന്നും ഇതിന് അടിയന്തരമായി മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരങ്ങളിൽ നിലവിലുള്ളതും പുതുതായി നിർമ്മിക്കുന്നതുമായ റോഡുകൾക്കൊപ്പം സൈക്കിൾ ട്രാക്കുകൾ കൂടി സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ലഹരിയെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ ഏവരും ഒന്നിച്ച് നിൽക്കണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തത്. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമാപന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ ലിൻസി പി. സാം വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും കരാട്ടെ പ്രദർശനവും പൊതുജനശ്രദ്ധ പിടിച്ചുപറ്റി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.