Logo
CHANGE MODE
Fri, Jun 05, 2026 • 05:40 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'ആദം നീ എവിടെയാകുന്നു': ക്രൈസ്തവ വേദികളിലെ വി.ഡി. സതീശന്റെ പ്രസംഗങ്ങള്‍ ഇനി വായനക്കാരിലേക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 08, 2026
1 min read Updated: June 03, 2026
Share:

'ആദം നീ എവിടെയാകുന്നു': ക്രൈസ്തവ വേദികളിലെ വി.ഡി. സതീശന്റെ പ്രസംഗങ്ങള്‍ ഇനി വായനക്കാരിലേക്ക്

വി.ഡി. സതീശന്‍ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ സമാഹരിച്ച് 'ആദം നീ എവിടെയാകുന്നു' എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത് മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസാണ്. 22 അധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകം നാളെ മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് പ്രസാധകര്‍ അറിയിച്ചു. തിരക്കുകള്‍ക്കിടയില്‍ സതീശന് സൗകര്യപ്രദമായ ഒരു സമയത്താകും പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശന കര്‍മ്മം നടക്കുക. 

തന്റെ ജീവിതത്തില്‍ ബൈബിളിനും ക്രിസ്തുദര്‍ശനങ്ങള്‍ക്കും ഉള്ള സ്വാധീനത്തെക്കുറിച്ച് 'എന്തുകൊണ്ട് ഈ പുസ്തകം' എന്ന ആമുഖത്തില്‍ സതീശന്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ക്രൈസ്തവ ചുറ്റുപാടുകളില്‍ വളര്‍ന്നതിനാല്‍ ചെറുപ്പം മുതലേ ബൈബിള്‍ വായന ശീലമായിരുന്നുവെന്നും, ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റ് മതങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിലവില്‍ എല്ലാ ദിവസവും ബൈബിളിലെ ഒരു അധ്യായം വീതം വായിക്കുന്നത് തന്റെ പതിവാണെന്നും, യേശുക്രിസ്തുവിന്റെ ചിന്തകളും ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിക്കുന്നു.

പ്രതിപക്ഷ നേതാവായ ശേഷം ഐ.പി.സി.യുടെ കുമ്പനാട് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ ലഭിച്ച ക്ഷണത്തെക്കുറിച്ചും ആ അവസരത്തിലുണ്ടായ ആശങ്കകളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. 'നിന്റെ രാജ്യം വരേണമേ' എന്ന വിഷയത്തെ ആസ്പദമാക്കി താന്‍ നടത്തിയ പ്രസംഗം ഒരു വലിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം കരുതുന്നു. ഈ കണ്‍വെന്‍ഷന് ശേഷം വിവിധ സഭകളുടെ ഏകദേശം 250-ഓളം വേദികളില്‍ അദ്ദേഹം പ്രസംഗിച്ചു. ചങ്ങനാശ്ശേരിയില്‍ വെച്ച് നടത്തിയ ശ്രദ്ധേയമായ ഒരു പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

വി.ഡി. സതീശന്‍ ഒരു ഉറച്ച വിശ്വാസിയാണെങ്കിലും തന്റെ ഭക്തിയെ ഒരു ആഘോഷമാക്കാത്ത വ്യക്തിയാണെന്ന് ഡോ. സിറിയക് തോമസ് അവതാരികയില്‍ നിരീക്ഷിക്കുന്നു. ഗാന്ധിജിയെ തന്റെ 'രാഷ്ട്രീയ ദൈവമായി' കാണുന്ന സതീശന്‍, സമുദായ നേതാക്കളില്‍ നിന്ന് കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന പരാതി നിലനില്‍ക്കുമ്പോഴും മതമേലധ്യക്ഷന്മാരുടെ ബഹുമാനവും സ്‌നേഹവും പിടിച്ചുപറ്റുന്നതില്‍ വിജയിച്ചിട്ടുണ്ട്. ക്രൈസ്തവ സഭകളുമായി അദ്ദേഹം പുലര്‍ത്തുന്ന ഈ ആത്മബന്ധം രാഷ്ട്രീയ രംഗത്തും അദ്ദേഹത്തിന് വലിയ സ്വീകാര്യത നല്‍കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10