Logo
Sun, Jun 07, 2026 • 06:09 AM
LIVE TV
Watch

No business videos available

No Middle East videos available

മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശന്‍; നവകേരള സദസ് പരാജയപ്പെട്ടപ്പോള്‍ ഞങ്ങളെ കൊല്ലാന്‍ നോക്കുന്നുവെന്നും പ്രതിപക്ഷനേതാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 24, 2023
1 min read Updated: June 06, 2026
SHARE:
SAVE: Login to save

മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശന്‍; നവകേരള സദസ് പരാജയപ്പെട്ടപ്പോള്‍ ഞങ്ങളെ കൊല്ലാന്‍ നോക്കുന്നുവെന്നും പ്രതിപക്ഷനേതാവ്
മന്ത്രിസഭ പുനസംഘടനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ വലിയ പങ്കാളി ആണ് ഗണേഷ്.ഈ തീരുമാനത്തില്‍ നിന്നും ഇടതുമുന്നണി പിന്മാറണം.മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കും.ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ പ്രധാന പങ്കാളിയാണ് ഗണേഷെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് തലസ്ഥാനത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പരിഹാസ്യനായി നില്‍ക്കുകയാണ്.നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനം ഉണ്ടായി.ഏതെങ്കിലും ഒരു സാധാരണക്കാരന്റെ ദുരിതം മാറ്റാന്‍ സര്‍ക്കാരിനെ കഴിഞ്ഞുവോയെന്നും സതീശന്‍ ചോദിച്ചു.നവകേരള സദസില്‍ നടന്നത് തെരഞ്ഞെടുപ്പ് പ്രചാരണമാണ്..മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുകയാണ്.യുഡിഎഫ് ഇന്നലെ ഹര്‍ത്താല്‍ നടത്താന്‍ ആലോചിച്ചിരുന്നില്ല.മുഖ്യമന്ത്രിക്ക് ഈ വിവരം എങ്ങനെ കിട്ടി എന്ന് അറിയില്ല.കേരളത്തിലെ പോലീസ് ഏറ്റവും പരിതാപകരമായ നിലയിലാണ്.തുടര്‍ സമരങ്ങള്‍ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിക്കും.കോണ്‍ഗ്രസ് നേതാക്കന്മാരെ പോലും കൊല്ലാന്‍ നോക്കിയ സര്‍ക്കാരാണിത്. പോലീസ് -ഡി വൈ എഫ് ഐ മര്‍ദ്ദനത്തിനെതിരെ സ്വകാര്യ അന്യായങ്ങള്‍ ഫയല്‍ ചെയ്യും.ഗണ്‍മാനെ രക്ഷിക്കാനാണ് ജാമ്യമുള്ള വകുപ്പുകള്‍ മാത്രം ചുമത്തിയത്.മനുഷ്യാവകാശ കമ്മീഷനെയും, പോലീസ് കംപ്ലൈന്റ് അതോറിറ്റിയെയും സമീപിക്കും. ഡിജിപി ഓഫീസ് മാര്‍ച്ചിന്റെ സ്റ്റേജിന്റെ മുകളിലാണ് ഗ്രനേഡ് പൊട്ടിയത്. മനപ്പൂര്‍വ്വം അപായ പെടുത്താനുള്ള ശ്രമം നടന്നു. നവകേരള സദസ് പരാജയപ്പെട്ടപ്പോള്‍ ഞങ്ങളെ കൊല്ലാന്‍ നോക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10