രാഹുലിനും ഗില്ലിനും സെഞ്ച്വറി; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ഐപിഎല്ലിലെ മിന്നും ഫോം ടെസ്റ്റ് ക്രിക്കറ്റിലും തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സെന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെയും തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഒന്നാം ദിനം ഇന്ത്യയ്ക്ക് മേധാവിത്വം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കരുത്താര്‍ന്ന തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. യശസ്വി ജയ്സ്വാള്‍ 24 റണ്‍സെടുത്ത് പുറത്തായെങ്കിലും, രണ്ടാം വിക്കറ്റില്‍ കെ.എല്‍. രാഹുലും സായ് സുദര്‍ശനും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഐപിഎല്ലിലെ മികച്ച ഫോം നിലനിര്‍ത്തിയ സായ് സുദര്‍ശന്‍ 104 പന്തില്‍ 13 ഫോറുകള്‍ സഹിതം 81 റണ്‍സ് നേടി മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഗില്ലിനെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. കരിയറിലെ 12-ാം ടെസ്റ്റ് സെഞ്ച്വറി തികച്ച രാഹുല്‍ 165 പന്തില്‍ 100 റണ്‍സ് നേടി പുറത്തായി.
രാഹുലിന് പിന്നാലെ തകര്‍പ്പന്‍ ബാറ്റിങ്ങുമായി കളം നിറഞ്ഞ ശുഭ്മാന്‍ ഗില്‍ കരിയറിലെ 11-ാം ടെസ്റ്റ് ശതകം കുറിച്ചു. 138 പന്തുകളില്‍ നിന്നും 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ഗില്‍ സെഞ്ച്വറിയിലെത്തിയത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഗില്‍ 103 റണ്‍സുമായും, 70 പന്തില്‍ 2 ഫോറും 3 സിക്‌സും സഹിതം 50 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ക്രീസിലുണ്ട്. അഫ്ഗാനിസ്ഥാനായി മുഹമ്മദ് സലീം രണ്ട് വിക്കറ്റും സിയാവുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.