Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കരുവന്നൂർ കേസിൽ സി.പി.എമ്മിന് വൻ തിരിച്ചടി; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും അടക്കം 28 പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

കരുവന്നൂർ കേസിൽ സി.പി.എമ്മിന് വൻ തിരിച്ചടി; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും അടക്കം 28 പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

കൊച്ചി/ന്യൂഡൽഹി: കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കനത്ത തിരിച്ചടി. കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ പി.എം.എല്‍.എ കോടതി, സി.പി.എം നേതാക്കളായ എ.സി. മൊയ്തീന്‍ എം.എ.എല്‍.എ, കെ. രാധാകൃഷ്ണന്‍ എം.പി, തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവരടക്കം 28 പ്രതികളും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു.

അതേസമയം, കേസില്‍ പ്രതികളായ ജിത ഭാസ്‌കര്‍, ശ്രീലത എന്നിവര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിന്റെ ഭാര്യയാണ് ജിത. മുന്‍ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സിന്റെ ഭാര്യയാണ് ശ്രീലത. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും ബാങ്ക് മുന്‍ സെക്രട്ടറിയുമായ ഒന്നാം പ്രതി ടി.ആര്‍. സുനില്‍കുമാര്‍, മാനേജരായിരുന്ന ബിജു കരീം, ചീഫ് അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സ് എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത മറ്റ് പ്രധാന പ്രതികള്‍.

സംസ്ഥാനം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. നിക്ഷേപകരുടെ വ്യാപകമായ പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് കോടികളുടെ വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. തുടക്കത്തില്‍ സഹകരണ വകുപ്പ് കണ്ടെത്തിയ 108 കോടി രൂപയുടെ തട്ടിപ്പില്‍, സി.പി.എം നേതാക്കളായ ബാങ്ക് ഭാരവാഹികളടക്കം ആറുപേരെ പ്രതിയാക്കിയാണ് ആദ്യം ലോക്കല്‍ പോലീസ് കേസെടുത്തത്.

പിന്നീട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയ ഈ കേസില്‍ നിലവില്‍ 31 പ്രതികളാണുള്ളത്. ഇതിന് പിന്നാലെയാണ് കേസില്‍ ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (ജങഘഅ) അന്വേഷണം ശക്തമാക്കിയതും സി.പി.എം നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ വിചാരണ നടപടികളിലേക്ക് കടന്നിരിക്കുന്നതും.

Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Save your stories

Sign in