Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സിപിഎം നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായി കെപിസിസി സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രനെ ഉടുമ്പൻചോല മണ്ഡലത്തിൽ തോൽപ്പിക്കാൻ പാർട്ടിയിലെ തന്നെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന് തെളിവായ ശബ്ദരേഖകൾ തന്റെ കൈവശമുണ്ടെന്നും നെടുങ്കണ്ടത്ത് നടന്ന കോൺഗ്രസ് പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെ ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.

കെ.കെ. ജയചന്ദ്രനോട് വ്യക്തിപരമായി സ്നേഹമാണുള്ളതെന്നും അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയിലെ ആൾക്കാരാണ് ഇതെല്ലാം ഒപ്പിച്ചതെന്നും ഇബ്രാഹിംകുട്ടി ചൂണ്ടിക്കാട്ടി. ജയചന്ദ്രന്റെ വീടുപണിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവിട്ടതും അതിനുശേഷമുള്ള മറ്റു കാര്യങ്ങൾ പ്രചരിപ്പിച്ചതും സിപിഎമ്മുകാർ തന്നെയാണ്. രാഷ്ട്രീയപ്രവർത്തനം സുതാര്യമായി നടത്തുന്ന തങ്ങളുടെ വായിൽ കോലിട്ടിളക്കി ഉള്ളത് കേൾപ്പിക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നും, അടുത്ത യോഗത്തിൽ സിപിഎം മറുപടി നൽകിയില്ലെങ്കിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എൽഡിഎഫിന്റെ ഉറച്ച കോട്ടയായ ഉടുമ്പഞ്ചോലയിൽ ഇത്തവണ കോൺഗ്രസിലെ സേനാപതി വേണുവിനോട് 20,000-ത്തിലേറെ വോട്ടുകൾക്കാണ് കെ.കെ. ജയചന്ദ്രൻ പരാജയപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.എം. മണി 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിലാണ് സിപിഎമ്മിന് വൻ തിരിച്ചടിയുണ്ടായത്. ഈ തോൽവിക്ക് പിന്നിൽ പാർട്ടിക്കുള്ളിലെ കടുത്ത വിഭാഗീയതയാണെന്ന് വ്യക്തമാക്കുന്നതാണ് കെപിസിസി സെക്രട്ടറിയുടെ പുതിയ വെളിപ്പെടുത്തൽ.

Related articles

See all
Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Save your stories

Sign in