Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വിജയനോട് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വിജയനോട് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ

തൊടുപുഴ: തനിക്കെതിരെയുള്ള അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയൻ സി.പി.എമ്മിനെയും പാർട്ടി പ്രവർത്തകരെയും കവചമാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ. കേസുകളിൽ നിന്നും അന്വേഷണത്തിൽ നിന്നും ഊരിപ്പോരാനുള്ള അവസാനവട്ട പ്രയത്‌നമാണ് അദ്ദേഹം നടത്തുന്നത്. വിഷയത്തിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കൊന്നിനും കൃത്യമായ മറുപടി നൽകാൻ പിണറായി വിജയൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതെല്ലാം കളവാണ്. പാർട്ടി സംവിധാനത്തെയും പ്രവർത്തകരെയും മുൻനിർത്തി, സി.പി.എമ്മിനെ തകർക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന തെറ്റായ ചിത്രീകരണം നടത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. തന്റെ അക്കൗണ്ടിൽ നിന്ന് വിദേശത്തേക്ക് ആർക്കെങ്കിലും പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ എന്നും, മന്ത്രി റിയാസിന്റെ സുഹൃത്തുക്കൾക്ക് പണം കൈമാറിയിട്ടുണ്ടോ എന്നും ഉള്ള രണ്ട് പ്രധാന ചോദ്യങ്ങൾക്ക് പിണറായി വിജയൻ മറുപടി നൽകണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

മന്ത്രി റിയാസിന്റെ സുഹൃത്തുക്കളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തി എന്നാണ് പിണറായി വിജയൻ ആരോപിക്കുന്നതെങ്കിൽ, ഇത്രയും നാൾ എന്തുകൊണ്ടാണ് ഈ കാര്യം പരസ്യമായി പറയാതിരുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Save your stories

Sign in