Logo
CHANGE MODE
Sat, Jun 06, 2026 • 11:04 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

യുഡിഎഫ് വിജയത്തിന് പിന്നാലെ കെപിസിസി സമ്പൂർണ്ണ യോഗം ഇന്ന്; ഇന്ദിരാഭവനിൽ നിർണായക ചർച്ചകൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 06, 2026
1 min read
Share:

യുഡിഎഫ് വിജയത്തിന് പിന്നാലെ കെപിസിസി സമ്പൂർണ്ണ യോഗം ഇന്ന്; ഇന്ദിരാഭവനിൽ നിർണായക ചർച്ചകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ ഉജ്ജ്വല വിജയം നേടി അധികാരത്തിൽ ഏറിയതിന് പിന്നാലെ കെപിസിസിയുടെ സമ്പൂർണ്ണ യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. രാവിലെ 10 മണിക്ക് തിരുവനന്തപുരം ഇന്ദിരാഭവനിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കും.

നിലവിലെ കെപിസിസി പ്രസിഡന്റും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും പുതിയ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രിമാരായ പശ്ചാത്തലത്തിൽ, സംഘടനയിൽ സമഗ്രമായ ഒരു അഴിച്ചുപണിക്കാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. 'ഒരാൾക്ക് ഒരു പദവി' എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണ്. ഈ നിർണായക സാഹചര്യത്തിലാണ് ഇന്നത്തെ കെപിസിസി യോഗം ചേരുന്നത് എന്നതും ശ്രദ്ധേയമാണ്.

പുതിയ മന്ത്രിസഭ രൂപീകരണത്തിന് പിന്നാലെ വിവിധ ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും ഭാരവാഹിത്വങ്ങൾ വിഭജിക്കുന്നത് സംബന്ധിച്ച ചർച്ചകളും പാർട്ടിയിൽ പുരോഗമിക്കുകയാണ്. ഇതിനൊപ്പമാണ് ഇന്നത്തെ യോഗം നടക്കുന്നത്. യുഡിഎഫിന് സംസ്ഥാനത്ത് വൻ വിജയം നേടാനായെങ്കിലും, ചില മണ്ഡലങ്ങളിൽ നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടികളും യോഗത്തിൽ വിശദമായി വിലയിരുത്തും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10