ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവില്‍ മാലയിട്ട് സ്വീകരണം; എത്തിയത് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ
ബെംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ മാലയിട്ട് സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലെത്തിയ പോറ്റിയെ കൂടെയുണ്ടായിരുന്നവരും അനുഭാവികളും ചേര്‍ന്നാണ് മാലയിട്ട് സ്വീകരിച്ചത്. മുന്‍പ് ഇതേ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജോലി ചെയ്തിരുന്നു.
പൂജാകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി 20 ദിവസത്തെ ജാമ്യ ഇളവാണ് കോടതി പോറ്റിക്ക് അനുവദിച്ചിരുന്നത്. രമേഷ് റാവു എന്നയാളുടെ വീട്ടില്‍ പ്രത്യേക പൂജകള്‍ നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതി കോടതിയില്‍ നിന്ന് താല്‍ക്കാലിക ഇളവ് നേടിയെടുത്തത്. രമേഷ് റാവുവിന്റെ നേതൃത്വത്തിലാണ് പ്രതിക്ക് ക്ഷേത്രപരിസരത്ത് സ്വീകരണം ഒരുക്കിയതും. മുന്‍പ് ശബരിമലയില്‍ നിന്ന് ദ്വാരപാലക ശില്‍പ്പങ്ങളും വാതില്‍പാളികളും ഏറ്റുവാങ്ങിയ സംഘത്തിന് നേതൃത്വം നല്‍കിയതും രമേഷ് റാവുവായിരുന്നു.
അതേസമയം, പോറ്റിക്ക് നല്‍കിയ സ്വീകരണവുമായി ക്ഷേത്ര ഭരണസമിതിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തയ്യാറായില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.