Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി നാളെ മുതല്‍ മഴയെത്തും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി നാളെ മുതല്‍ മഴയെത്തും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി നാളെ മുതല്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.  

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി നിലവില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ ഇത് മധ്യപടിഞ്ഞാറന്‍-വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡീഷ തീരപ്രദേശത്തുമായി ന്യൂനമര്‍ദമായി മാറാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.  

മഴ കനക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും, അടുത്ത ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും, തുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

Related articles

See all
Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Save your stories

Sign in