‘80കളിൽ ഇവർ എങ്ങനെയിരിക്കും?’; താരങ്ങളും നേതാക്കളും റെട്രോ ലുക്കിൽ, വൈറലായി AI ട്രെൻഡ്
ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും വീണ്ടും പഴയകാലം തിരിച്ചെത്തിയിരിക്കുകയാണ്. 70കളിലെയും 80കളിലെയും 90കളിലെയും ഫാഷനും ഹെയർസ്റ്റൈലും വസ്ത്രധാരണവുമെല്ലാം പുനഃസൃഷ്ടിച്ച AI റെട്രോ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്. സാധാരണക്കാരെ കൂടാതെ രാഷ്ട്രീയ നേതാക്കളുടെയും സിനിമാതാരങ്ങളുടെയും പഴയകാല ലുക്കിലുള്ള AI ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ഇപ്പോഴത്തെ ഒരു ചിത്രം AI ടൂളിൽ അപ്‌ലോഡ് ചെയ്ത് ‘80കളിൽ ഞാൻ എങ്ങനെയായിരിക്കും?’ എന്ന് ചോദിച്ചാൽ മതി. മുഖസാദൃശ്യം പരമാവധി നിലനിർത്തി വസ്ത്രം, ഹെയർസ്റ്റൈൽ, മേക്കപ്പ്, പശ്ചാത്തലം, ലൈറ്റിങ്, ക്യാമറ ഫിനിഷ് എന്നിവ മാറ്റി പഴയകാല ചിത്രത്തിന്റെ പ്രതീതി സൃഷ്ടിക്കാം.
നേതാക്കളും താരങ്ങളും ‘റെട്രോ’ ലുക്കിൽ
രാഷ്ട്രീയ നേതാക്കളെയും സിനിമാതാരങ്ങളെയും പഴയകാല ഫാഷനിലും സിനിമാ പോസ്റ്റർ ശൈലിയിലും അവതരിപ്പിക്കുന്ന AI ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ കൗതുകമാണ്. ഇന്നത്തെ പ്രമുഖരെ 70കളിലോ 80കളിലോ 90കളിലോ ജീവിച്ചിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചിത്രങ്ങളാണ് പലരും പരീക്ഷിക്കുന്നത്.
ഒരു ഫോട്ടോ മാത്രം ഉപയോഗിച്ച് വ്യത്യസ്ത കാലഘട്ടങ്ങളിലെ ലുക്കുകൾ പരീക്ഷിക്കാമെന്നതാണ് ട്രെൻഡിന്റെ പ്രധാന പ്രത്യേകത.
80കളിലെ ലുക്ക് വേണോ? ഈ പ്രോംപ്റ്റ് മതി
ഒരു ക്ലിയർ ഫോട്ടോ ChatGPTയിൽ അപ്‌ലോഡ് ചെയ്ത് താഴെ നൽകുന്ന പ്രോംപ്റ്റ് ഉപയോഗിക്കാം:
“What would I have looked like in the 80s? Transform this photo into an authentic 1980s look while keeping my facial features and identity unchanged. Add realistic 80s fashion, hairstyle, makeup and vintage photography aesthetics. Use period-accurate clothing, lighting, background and film grain to make it look like an authentic photograph from the 1980s.”
ഒരു രാഷ്ട്രീയ നേതാവിനെ 80കളിലെ ലുക്കിൽ കാണണമെങ്കിൽ
“Transform this photo of the politician into an authentic 1980s-era portrait while preserving the person’s facial features and identity. Add realistic 1980s formal clothing, hairstyle, period-appropriate background, lighting and vintage film photography. Make it look like a genuine archival photograph from the 1980s, not an AI-generated image.”
സിനിമാതാരത്തെ പഴയകാല സിനിമാ ലുക്കിൽ
“Transform this photo into an authentic 1980s Indian cinema portrait while keeping the actor’s facial features and identity unchanged. Add period-accurate hairstyle, fashion, makeup, studio lighting, vintage film colors, subtle film grain and a classic 1980s cinematic atmosphere.”
90കളിലെ ക്രഞ്ച് ലുക്ക്
90കളിലെ ഡെനിം, ഫ്ലാനൽ, റെട്രോ ഹെയർസ്റ്റൈൽ, പോളറോയ്ഡ് ഫിനിഷ് എന്നിവ വേണമെങ്കിൽ:
“Recreate my photo in a 1990s aesthetic. Style me with classic 90s alternative fashion, casual denim or flannel textures, a nostalgic 90s hairstyle, and a slightly muted Polaroid camera photo finish.”
70കളിലെ ഡിസ്കോ സ്റ്റൈൽ
“Transform my photo into a 1970s retro portrait. Give me a classic 70s disco look with wide-collar patterned shirts, voluminous retro hair, warm vintage color tones, and a grainy film photograph texture typical of the 1970s.”
50കളിലെ ക്ലാസിക് ലുക്ക്
“Convert my photo into a 1950s vintage portrait. Give me a classic mid-century look with retro fashion, vintage hairstyle, classic black-and-white or sepia tones, and an authentic old Hollywood photographic texture.”
കൂടുതൽ റിയലിസ്റ്റിക് ചിത്രം വേണമെങ്കിൽ...
പ്രോംപ്റ്റിൽ “preserve facial identity”, “period-accurate fashion”, “authentic film grain”, “natural skin texture”, “realistic lighting”, “archival photograph” തുടങ്ങിയ വാക്കുകൾ ചേർത്താൽ ചിത്രത്തിന് കൂടുതൽ സ്വാഭാവികമായ റെട്രോ ഫിനിഷ് ലഭിക്കും.
ഇന്നത്തെ ഫോട്ടോയിൽ നിന്ന് പഴയകാല ഓർമകളിലേക്ക് ഒരു ക്ലിക്കിൽ യാത്ര ചെയ്യാമെന്നതാണ് AI റെട്രോ ട്രെൻഡിനെ ഇത്രയും ജനപ്രിയമാക്കുന്നത്. ‘80കളിൽ ഞാൻ എങ്ങനെയിരിക്കും?’ എന്നൊരു ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരുടെയും പുതിയ കൗതുകമായി മാറിയിരിക്കുകയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.