മുഖ്യമന്ത്രിക്ക് ഇരട്ടമുഖം; അന്‍വറിനെ ഭയക്കുന്നു; പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍
Jaihind TV News Report
Jaihind TV Web Desk
September 22, 2024
1 min read
•
Updated: June 05, 2026
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്. ഒന്ന് ഭരണപക്ഷത്തിന്റേത് മറ്റൊന്ന് പ്രതിപക്ഷത്തിന്റേത്. പി വി അന്‍വര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണ്. പി വി അന്‍വറിനെ സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ എന്തിന് നിലനിര്‍ത്തുന്നു എന്നും അദ്ദേഹം ചോദിച്ചു.
അന്‍വറിനെ പുറത്താക്കിയാല്‍ പലതും പുറത്ത് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. അതെ സമയം സിപിഐയെ യു ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. അഭിമാനം പണയം വച്ച് സിപിഐ എന്തിന് എല്‍ഡിഎഫില്‍ ശ്വാസം മുട്ടി നില്‍ക്കണം. തിരുത്താന്‍ തയാറെങ്കില്‍ സിപിഐയെ യുഡിഎഫില്‍ എടുക്കും. അന്‍വര്‍ പഴയ നിലപാട് തിരുത്തി വരട്ടെ. അപ്പോള്‍ കോണ്‍ഗ്രസില്‍ എടുക്കുന്നത് പരിഗണിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10