സംഘടനാ വിപുലീകരണവുമായി സിജെപി; പുതിയ ദേശീയ നേതൃത്വത്തെയും സോണല്‍ സമിതികളെയും പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: പുതിയ ദേശീയ നേതൃത്വത്തെയും സോണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റികളെയും പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി). പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള സാന്നിധ്യം ശക്തമാക്കുക, പ്രവര്‍ത്തനങ്ങളുടെ ഏകോപനം മെച്ചപ്പെടുത്തുക, ഇന്ത്യയിലുടനീളം പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ശൃംഖല കെട്ടിപ്പടുക്കുക എന്നിവയാണ് വിപുലീകരണത്തിലൂടെ സിജെപി ലക്ഷ്യമിടുന്നത്. ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് പുതിയ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്.
പുതിയ ഭാരവാഹികളായി സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ സഹ-കണ്‍വീനര്‍മാരായും ആഫ്രീന്‍ നവാസിനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കൂടാതെ അഞ്ച് സംഘടനാ ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ദേശീയ വക്താക്കളെയും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. രേഖാ ശര്‍മ്മ, അക്ഷയ് ഷിന്‍ഡെ, പ്രേം ആകാശ്, അനം ഉസ്മ, ബാലകൃഷ്ണ ശുക്ല എന്നിവരാണ് സംഘടനാ ജോയിന്റ് സെക്രട്ടറിമാര്‍. സുധീര്‍ സംഗ്വാന്‍, സിദ്ധാന്ത് ഭരദ്വാജ് എന്നിവരെ പുതിയ ദേശീയ വക്താക്കളായും ചുമതലപ്പെടുത്തി.
മേഖലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റികളിലും വിപുലമായ പ്രാതിനിധ്യമാണ് പാര്‍ട്ടി ഉറപ്പാക്കിയിട്ടുള്ളത്. നോര്‍ത്ത് സോണ്‍ കമ്മിറ്റിയില്‍ ആദേശ് പ്രധാന്‍ ഗുര്‍ജാര്‍, ആസാദ് മോഹിത്, മുഹമ്മദ് ഫര്‍ഹാന്‍ ഖാന്‍, വിശേഷ് കര്‍ണ്‍വാള്‍, ഉജ്ജ്വല്‍ പാണ്ഡെ, പൂജ സൈനി, അഫ്താബ് സിംഗ്, അര്‍ഷ്ദീപ് സിംഗ് കൊച്ചാര്‍, സാഹിദ് അഹമ്മദ് മാലെ, മെഹ്വിഷ് അലി, ശ്രേഷ്ഠ് സിംഗ് ഖേര, അജയ് ദേശ്വാള്‍, ഡോ. വിവേക് സംഗ്വാന്‍, മുകേഷ്, റാം ജാഖഡ്, ഹര്‍ഷ് കാര്‍ത്തികേയ് സിംഗ്, അഡ്വക്കേറ്റ് ആരുഷി ഗായി എന്നിവര്‍ ഉള്‍പ്പെടുന്നു. ഈസ്റ്റ് സോണ്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഷെയ്ഖ് മരൂഫ് ഉദ്ദീന്‍, ദേദിപ്യ ഗാംഗുലി, ഷെയ്ഖ് അബ്ദുള്‍ ഹഫീസ്, പ്രകൃതി സാഹു, രാകേഷ് രഞ്ജന്‍ സമല്‍, സ്വപ്നില്‍ മിശ്ര, അശുതോഷ് രഞ്ജന്‍, ഖുഷ്ബു വഹാബ് ചൗധരി, മായങ്ക് പാണ്ഡെ, സതീഷ് യാദവ്, അസ്ലം ഖാന്‍, രസിക ഖാരെ, സചിന്‍ ഭര്‍വാള്‍, കൃതിക കശ്യപ്, മോഹന്‍ യാദവ്, രാമന്‍ ദീപ് എന്നിവരാണ് അംഗങ്ങള്‍.
വെസ്റ്റ് സോണ്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഡോ. നിതിന്‍ ദിഗെ, അഡ്വ. ജയ്‌സിംഗ് ഷേരെ, ദുര്‍ഗേഷ് കുഹികെ, നിലാക്ഷി വാങ്കഡെ, സരോഷ് ഷെയ്ഖ്, അശുതോഷ് ശര്‍മ്മ, രോഹിത് പട്ടേല്‍, അനികേത് ശിവഹാരെ, റാം പട്ടേല്‍, വേദ് ത്രിവേദി, പ്രീതേഷ് ചൗഡ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ആവേശത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ഈ പുതിയ നേതൃനിരയ്ക്ക് സാധിക്കുമെന്ന് സി.ജെ.പി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.