Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരം കേരളം ഏറ്റുവാങ്ങി

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരം കേരളം ഏറ്റുവാങ്ങി

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാന്‍ മന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭ രൂപവല്‍ക്കരണ പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളം ഏറ്റുവാങ്ങി. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ സംഘടിപ്പിച്ച പി.എം.എഫ്.എം.ഇ ഉച്ചകോടിയിലാണ് പുരസ്‌കാര വിതരണം നടന്നത്. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാനില്‍ നിന്ന് കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം ഐ.എ.എസ്., കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് എസ്. എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.

സംസ്ഥാനത്തെ ഭക്ഷ്യമേഖലയിലെ സംരംഭകര്‍ക്ക് നല്‍കിയ സമഗ്ര പിന്തുണ, സാമ്പത്തിക സഹായം, നൈപുണ്യ വികസനം, വിപണന പ്രോത്സാഹനം എന്നിവ മുന്‍നിര്‍ത്തിയാണ് കേരളത്തെ ഈ ദേശീയ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച 10,000 സംരംഭകര്‍ എന്ന ലക്ഷ്യം മറികടക്കാന്‍ സംസ്ഥാന വ്യവസായ വകുപ്പിന് സാധിച്ചു. ഇതുവരെ 10,175 സംരംഭകര്‍ക്ക് പദ്ധതിയിലൂടെ വായ്പ ലഭ്യമാക്കിയ സംസ്ഥാനം, 7,529 ഗുണഭോക്താക്കള്‍ക്കായി 195.04 കോടി രൂപയുടെ ഗ്രാന്‍ഡ്-ഇന്‍-എയ്ഡ് സബ്‌സിഡിയും അനുവദിച്ചിട്ടുണ്ട്.

കൂടാതെ സ്വയം സഹായ സംഘാംഗങ്ങള്‍ക്കുള്ള സീഡ് ക്യാപിറ്റല്‍ ധനസഹായ വിതരണത്തിലും മികച്ച മുന്നേറ്റമാണ് കേരളം കാഴ്ചവെച്ചത്. കുടുംബശ്രീ മുഖേന സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്‍ വഴി 6,297 അംഗങ്ങള്‍ക്ക് 19.60 കോടി രൂപയും നഗര ഉപജീവന മിഷന്‍ വഴി 1,060 അംഗങ്ങള്‍ക്ക് 3.90 കോടി രൂപയും വിതരണം ചെയ്തു. ഇതിനുപുറമെ, തൃശ്ശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയിലെ അഗ്രി ബിസിനസ് ഇന്‍കുബേറ്ററില്‍ 2.75 കോടി രൂപ ചെലവഴിച്ച് അരി, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ സംസ്‌കരണത്തിനായി സജ്ജമാക്കിയ കോമണ്‍ ഇന്‍കുബേഷന്‍ സെന്ററും പദ്ധതിയുടെ ഭാഗമായി വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 60:40 എന്ന അനുപാതത്തില്‍ പങ്കാളിത്തം വഹിക്കുന്ന പ്രധാന്‍ മന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭ രൂപവല്‍ക്കരണ പദ്ധതിയില്‍ വ്യവസായ വാണിജ്യ വകുപ്പ് നോഡല്‍ ഡിപ്പാര്‍ട്‌മെന്റായും കെ-ബിപ്പ് നോഡല്‍ ഏജന്‍സിയായുമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

Related articles

See all
Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Save your stories

Sign in