Logo
Sun, Jun 07, 2026 • 01:51 AM
LIVE TV
Watch

No business videos available

No Middle East videos available

Shubhanshu Shukla| ശുഭാംശു ശുക്ല ഇന്ത്യയിലെത്തി; ഡല്‍ഹിയില്‍ ഉജ്ജ്വല സ്വീകരണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 17, 2025
1 min read Updated: June 05, 2026
SHARE:
SAVE: Login to save

Shubhanshu Shukla| ശുഭാംശു ശുക്ല ഇന്ത്യയിലെത്തി; ഡല്‍ഹിയില്‍ ഉജ്ജ്വല സ്വീകരണം
ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ആക്‌സിയം-4 ദൗത്യം പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചയോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വി. നാരായണന്‍ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷമാണ് ശുഭാംശു ശുക്ല ഇന്ത്യയില്‍ മടങ്ങിയെത്തിയത്. വിമാനത്താവളത്തിന് പുറത്ത് ദേശീയ പതാകയേന്തി നൂറുകണക്കിനാളുകള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ തടിച്ചുകൂടിയിരുന്നു. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനും, ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല. യാത്രക്കിടെ ശുഭാംശു ശുക്ല ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. ''വെല്ലുവിളി നിറഞ്ഞ ദൗത്യത്തിന് ശേഷം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തെ ജനങ്ങളെയും കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് താന്‍. ജീവിതം ഇതാണെന്ന് ഞാന്‍ കരുതുന്നു,'' അദ്ദേഹം കുറിച്ചു. വരും ദിവസങ്ങളില്‍ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. ഈ മാസം 23-ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. അദ്ദേഹത്തിന്റെ സ്വദേശമായ ലഖ്നൗവിലെ സിറ്റി മോണ്ടിസോറി സ്‌കൂളില്‍ 25-ന് സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 26-ന് സ്‌പേസ് എക്‌സ് ഡ്രാഗണില്‍ ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായാണ് നാലംഗ സംഘത്തോടൊപ്പം ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഈ ദൗത്യം അടുത്ത തലമുറ ബഹിരാകാശ സാങ്കേതികവിദ്യകള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10