Logo
Sun, Jun 07, 2026 • 10:20 PM
LIVE TV
Watch

No business videos available

No Middle East videos available

'മനുഷ്യത്വമാണ് അയാളുടെ കഠിനാധ്വാനത്തിന്‍റെ സോഴ്സ്, അഭിനവ നീറോയ്ക്ക് അത് മനസിലാകില്ല' ; കേന്ദ്രത്തിനെതിരെ ഷാഫി, കുറിപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 14, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

'മനുഷ്യത്വമാണ് അയാളുടെ കഠിനാധ്വാനത്തിന്‍റെ സോഴ്സ്, അഭിനവ നീറോയ്ക്ക് അത് മനസിലാകില്ല' ; കേന്ദ്രത്തിനെതിരെ ഷാഫി, കുറിപ്പ്
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിനെതിരായ കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. മനുഷ്യത്വമാണ് ആ ചെറുപ്പക്കാരന്‍റെ കഠിനാധ്വാനത്തിന്‍റെ ഉറവിടമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സോഴ്സ് എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്ത സംഭവത്തിലാണ് ഷാഫിയുടെ മറുപടി. 'ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തും അയാൾ അയാളുടെ ചുമതലകൾ നിറവേറ്റുകയാണ്‌ . ബന്ധുവിന് ഓക്സിജൻ ലെവൽ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസ്സേജ് പ്രസിഡന്റിന് ഉടനെ തന്നെ ഫോർവേഡ് ചെയ്തിരുന്നു . ആ മെസ്സേജിലുള്ള കോണ്ടാക്ട് നമ്പറിൽ ഞാൻ വിളിക്കുന്നതിന് മുന്നേ വിളിച്ച് ഒരു ഹോസ്പ്പിറ്റൽ ബെഡ് കിട്ടാനുള്ള ശ്രമം അയാൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു . ജീവ വായുവിന് വേണ്ടി ഈ രാജ്യം കെഞ്ചേണ്ടി വരുമ്പോൾ, കരിയില കൂട്ടിയിട്ട് കത്തിക്കുന്ന പോലെ മൃതദേഹങ്ങൾ കത്തിക്കേണ്ടി വരുമ്പോള്‍, ചപ്പ് ചവറ് പോലെ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന ഗതികേടുള്ളപ്പോൾ, ഓക്സിജൻ സിലിണ്ടറുമായി ഓടിയെത്തുന്ന, ഹോസ്പിറ്റൽ ബെഡും വെന്‍റിലേറ്ററും ഏർപ്പാട് ചെയ്യുന്ന, രക്തവും പ്ലാസ്മയും തെരുവിൽ അലയുന്നവർക്ക് ഭക്ഷണവും കൊടുക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഠിനാദ്ധ്വാനത്തിന്‍റെ സോഴ്സ് എന്താണെന്ന് ഞങ്ങള്‍ പറയാം .. മനുഷ്യത്വം. ചെറു രാജ്യങ്ങൾ പോലും ഇന്ത്യന്‍ ജനതയ്ക്ക് സഹായ വാഗ്ദാനം ചെയ്യുമ്പോഴും രാജ്യത്തെ ജനങ്ങളെ മറന്ന് സെൻട്രൽ വിസ്ത കെട്ടി കൊണ്ടിരിക്കുന്ന അഭിനവ നീറോയ്ക്ക് അത് മനസ്സിലാവണമെന്നില്ല ...'- ഷാഫി കുറിപ്പിൽ കൂട്ടിച്ചേർത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10