സലിം കുമാറിന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രശസ്ത ചലച്ചിത്ര നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലിം കുമാറിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സലിം കുമാര്‍ മലയാള ചലച്ചിത്ര രംഗത്തെ ഒരു അതികായനായിരുന്നുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കുകയും അതേസമയം തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. സലിം കുമാറിന്റെ വേര്‍പാട് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ നികത്താനാകാത്ത വലിയൊരു നഷ്ടമാണെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയൂം സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുല്‍ ഗാന്ധി അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.