ലോകേഷ് കനകരാജ് നായകനാകുന്ന 'ഡിസി' ട്രെയ്‌ലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 7-ന് തീയേറ്ററുകളിലേക്ക്
പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ഡിസി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച് അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 7-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളികൾ.
ഒരു പൂർണ്ണ ഗ്യാങ്‌സ്റ്റർ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ 'ദേവദാസ്' എന്ന കഥാപാത്രമായാണ് ലോകേഷ് കനകരാജ് എത്തുന്നത്. വാമിക ഗബ്ബിയാണ് 'ചന്ദ്ര' എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ കിടിലൻ പശ്ചാത്തല സംഗീതവും വമ്പൻ ആക്ഷൻ രംഗങ്ങളുമാണ് ട്രെയ്‌ലറിന്റെ പ്രധാന ആകർഷണം. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സഞ്ജന കൃഷ്ണമൂർത്തിയും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വയലൻസിനും പ്രണയത്തിനും ഒപ്പം വൈകാരിക രംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അരുൺ രഞ്ജൻ അഡീഷണൽ സ്ക്രീൻപ്ലേ എഴുതിയ ചിത്രത്തിന്റെ സംഭാഷണം അരുൺ മാതേശ്വരനും ഫ്രാങ്ക്ളിൻ ജേക്കബും ചേർന്ന് തയ്യാറാക്കിയിരിക്കുന്നു. ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, കലാസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോഗ്രാഫി: വിനയ് ശ്രീധർ, വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പി.ആർ.ഓ: ശബരി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.