Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഒരേ സീൻ എത്ര കണ്ടാലും നമ്മൾ ചിരിക്കും, അതാണ് സലിം കുമാർ'; സലിം കുമാറിന് ആദരാഞ്ജലികളുമായി മന്ത്രി സണ്ണി ജോസഫ്

'ഒരേ സീൻ എത്ര കണ്ടാലും നമ്മൾ ചിരിക്കും, അതാണ് സലിം കുമാർ'; സലിം കുമാറിന് ആദരാഞ്ജലികളുമായി മന്ത്രി സണ്ണി ജോസഫ്

സലിം കുമാറിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി സണ്ണി ജോസഫ്. മലയാളികളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ അഭിനയപ്രതിഭയെയും കഥാപാത്രങ്ങളെയും ഓർത്തെടുത്തുകൊണ്ടാണ് മന്ത്രി തന്റെ ഫെയ്‌സ്ബുക്കിൽ അനുശോചനക്കുറിപ്പ് പങ്കുവെച്ചത്.

സണ്ണി ജോസഫിന്റെ കുറിപ്പ്

ലോകത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യങ്ങളിൽ ഒന്നാണ് മറ്റൊരാളെ ചിരിപ്പിക്കുക എന്നത്. എന്നാൽ ഒരേ സീനുകൾ തന്നെ ആവർത്തിച്ചു കാണുമ്പോഴും നമ്മൾ കൂടുതൽ കണക്ടഡ് ആകുകയും, ആ സീനുകളുടെ നർമ്മം കൂടുതൽ ഉൾക്കൊണ്ട്‌ ചിരിക്കുകയും ചെയ്യുന്നു. അതായിരുന്നു സലിം കുമാർ സിനിമകളുടെ പ്രത്യേകത. എന്നാൽ, അദ്ദേഹം തന്നെ ആണ് ആദാമിന്റെ മകൻ അബു എന്ന സിനിമയിൽ അഭിനയിച്ചു മികച്ച നടനുള്ള നാഷണൽ അവാർഡ് നേടിയത് എന്നതും യാദൃശ്ചികമല്ല. കാരണം, അദ്ദേഹത്തിലെ പ്രതിഭ അത്രമേൽ ഉയരത്തിലായിരുന്നു. എന്നും ആ കഥാപാത്രങ്ങൾക്ക് ജീവൻ ഉണ്ടാകും. പ്രിയപ്പെട്ട സലിംകുമാറിന് ആദരാഞ്ജലികൾ.

Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Save your stories

Sign in