Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"മെസിയെ കൊണ്ടുവരികയല്ല, ഇവിടെ മെസിമാരെ വളർത്തുകയാണ് ലക്ഷ്യം": മന്ത്രി ഒ.ജെ. ജനീഷ്

"മെസിയെ കൊണ്ടുവരികയല്ല, ഇവിടെ മെസിമാരെ വളർത്തുകയാണ് ലക്ഷ്യം": മന്ത്രി ഒ.ജെ. ജനീഷ്

ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കുന്നതിനെക്കാൾ, കേരളത്തിൽ നിന്ന് നിരവധി 'മെസിമാരെ' വാർത്തെടുക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് മെസിയെ കേരളത്തിൽ കൊണ്ടുവരാൻ ശ്രമിച്ചത് അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടാണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസിയെ എത്തിക്കാനുള്ള നീക്കം പരാജയപ്പെടാൻ കാരണം അതുമായി ബന്ധപ്പെട്ട് നടന്ന സോഷ്യൽ ഓഡിറ്റാണ്. കലൂർ സ്റ്റേഡിയത്തിലെ മരം മുറിച്ചതും സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കായിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സർക്കാരിലേക്ക് പുതിയ പദ്ധതികൾ സമർപ്പിക്കും. കഴിഞ്ഞ സർക്കാരിന് ഈ കാര്യത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചത്. സ്കൂളുകളിൽ മറ്റ് പ്രധാന വിഷയങ്ങൾക്ക് നൽകുന്ന അതേ പരിഗണനയും പ്രാധാന്യവും കായിക വിദ്യാഭ്യാസത്തിനും നൽകേണ്ടതുണ്ട്. സ്പോർട്സ് മന്ത്രിയെന്ന നിലയിൽ സംസ്ഥാനത്ത് പരമാവധി കളിസ്ഥലങ്ങൾ ഒരുക്കുക എന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു.

Related articles

See all
Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Save your stories

Sign in