Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്യാമറയ്ക്ക് പിന്നില്‍ നാട്യങ്ങളില്ലാത്ത പച്ച മനുഷ്യന്‍; സലിം കുമാറിനെ അനുസ്മരിച്ച് ഷാഫി പറമ്പില്‍ എം.പി

ക്യാമറയ്ക്ക് പിന്നില്‍ നാട്യങ്ങളില്ലാത്ത പച്ച മനുഷ്യന്‍; സലിം കുമാറിനെ അനുസ്മരിച്ച് ഷാഫി പറമ്പില്‍ എം.പി

കൊച്ചി: നടന്‍ സലിം കുമാറിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുസ്മരിച്ച് ഷാഫി പറമ്പില്‍ എം.പി. ക്യാമറയ്ക്ക് പുറകില്‍ നാട്യങ്ങള്‍ ഒട്ടുമറിയാത്ത ഒരു പച്ച മനുഷ്യനായിരുന്നു സലിം കുമാറെന്നും, ക്യാമറയ്ക്ക് മുന്നിലാകട്ടെ അദ്ദേഹം ഏറ്റവും പ്രതിഭാധനനായ കലാകാരനായിരുന്നുവെന്നും ഷാഫി പറമ്പില്‍ കുറിച്ചു.

'കല്യാണരാമന്‍' എന്ന ചിത്രത്തിലെ ചിരിയും 'ആദാമിന്റെ മകന്‍ അബു'വിലെ ചിന്തയും കണ്ണുനീരും ഉള്‍പ്പെടെ, നമ്മുടെ ഹൃദയത്തില്‍ കൊത്തിവെച്ച അനേകം കഥാപാത്രങ്ങളെ അനശ്വരനാക്കിയ നടനാണ് അദ്ദേഹം. മലയാളികള്‍ക്ക് ദേശീയ അവാര്‍ഡിന്റെ അഭിമാന ബോധം സമ്മാനിച്ച പ്രിയ നടന് കണ്ണീരോടെ വിട നല്‍കുന്നതായും ഷാഫി പറമ്പില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം: 

കഴിഞ്ഞദിവസം വിഷ്ണുവേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം സൂചിപ്പിക്കുന്നുണ്ടായിരുന്നു സലീമേട്ടന്റെ ആരോഗ്യം അനുവദിക്കുന്ന ഏതെങ്കിലും ഒരു പ്രധാനപ്പെട്ട പദവിയില്‍ അദ്ദേഹത്തിന്റെ സേവനം തേടണമെന്ന്, പക്ഷേ ആരോഗ്യവും ആയുസ്സും അത് സമ്മതിച്ചില്ല

കല്യാണരാമനിലെ ചിരിയും ആദാമിന്റെ മകന്‍ അബുവിലെ ചിന്തയും കണ്ണുനീരും, നമ്മുടെ ഹൃദയത്തില്‍ കൊത്തിവെച്ച

അനേകം കഥാപാത്രങ്ങളെ അനശ്വരനാക്കിയ,

ദേശീയ അവാര്‍ഡിന്റെ അഭിമാന ബോധം

നമുക്ക് സമ്മാനിച്ച കാമറക്ക് മുന്നിലെ ഏറ്റവും പ്രതിഭാധനനായിരുന്ന ഒരു കലാകാരന്‍ നമ്മളോട് വിട പറഞ്ഞിരിക്കുന്നു. കാമറക്ക് പുറകില്‍ നാട്യങ്ങള്‍ അറിയാത്ത ഒരു പച്ച മനുഷ്യന്‍,

തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഉറക്കെ പറയാന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിനിറം ഒരു തടസ്സമായി കാണാത്ത മലയാളിയുടെ പ്രിയപ്പെട്ട സലീം കുമാര്‍ അടുപ്പമുള്ളവരുടെ സലീമേട്ടന് വിട..

അദ്ദേഹം നമുക്ക് സമ്മാനിച്ച ചിരിയും ചിന്തയും മായില്ല.ബിഗ് സ്‌ക്രീനില്‍ വീടുകളിലെ ടിവി സ്‌ക്രീനുകളില്‍, മൊബൈലുകളില്‍

എല്ലാത്തിലും ഉപരി നിത്യജീവിതത്തിലെ അനേകായിരം സംഭവങ്ങളെ ഹാസ്യ രൂപേണ വിമര്‍ശിക്കാന്‍ ഇപ്പോഴും ഇടതടവില്ലാതെ ഏറ്റവും പുതിയ തലമുറ പോലും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന meme കളില്‍...

ജനഹൃദയങ്ങളില്‍...

സലീമേട്ടനുണ്ടാവും.

Related articles

See all
Popular News

'മടിയില്‍ കനമുണ്ട്, കൈകള്‍ ശുദ്ധമല്ല'; മാസപ്പടി കേസില്‍ സിപിഎമ്മിന് ഇരട്ടിപ്രഹരം

Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

ആരോപണങ്ങളില്‍ നിന്ന് വിജിലന്‍സ് എഫ്.ഐ.ആറിലേക്ക്; മാസപ്പടിക്കേസിന്റെ നാള്‍വഴി

Save your stories

Sign in