Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒരു സേവനവും നല്‍കാതെ വീണ കൈപ്പറ്റിയത് 2.78 കോടി; മറ്റ് കമ്പനികളേക്കാള്‍ 75 മടങ്ങ് അധികം; എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ട് പുറത്ത്

ഒരു സേവനവും നല്‍കാതെ വീണ കൈപ്പറ്റിയത് 2.78 കോടി; മറ്റ് കമ്പനികളേക്കാള്‍ 75 മടങ്ങ് അധികം; എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സാലോജിക്കിനുമെതിരെയുള്ള മാസപ്പടി കേസില്‍ അതീവ ഗുരുതര കണ്ടെത്തലുകളുമായി എസ്എഫ്‌ഐഒ. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍  നിന്ന് ഒരു തരത്തിലുള്ള ഐടി സേവനങ്ങളും നല്‍കാതെ വീണ വിജയന്‍ ആകെ 2 കോടി 78 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലുള്ളത്. 

കടുത്ത സാമ്പത്തിക നഷ്ടത്തിലായിരുന്ന എക്‌സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് സി.എം.ആര്‍.എല്‍ മാത്രമായിരുന്നു. വീണയ്ക്ക് വ്യക്തിപരമായി മാസം അഞ്ച് ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും ഉള്‍പ്പെടെ പ്രതിമാസം എട്ട് ലക്ഷം രൂപയാണ് കരിമണല്‍ കമ്പനി നല്‍കിയിരുന്നത്. ഒരു വര്‍ഷം 96 ലക്ഷം രൂപ വീതം, പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലയളവിലാണ് ഈ തുക കൈപ്പറ്റിയത്.

2019 ജനുവരിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 1.72 കോടി രൂപ നല്‍കിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഇന്‍കം ടാക്‌സ് റെയ്ഡിന് ശേഷവും സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്നാണ് എസ്.എഫ്.ഐ.ഒ കണ്ടെത്തല്‍. 
എക്‌സാലോജിക്കുമായുള്ള ഇടപാട് അവസാനിച്ചതിന് ശേഷം സി.എം.ആര്‍.എല്‍ ഐടി സേവനങ്ങള്‍ക്കായി 'എറ്റിഎന്‍എ ടെക്‌നോളജീസ്' (ATNA Technologies) എന്ന കമ്പനിയുമായി കരാറുണ്ടാക്കിയിരുന്നു. ഈ കമ്പനിക്ക് നല്‍കിയതിനേക്കാള്‍ 75 മടങ്ങ് അധികം തുകയാണ് ഒരു സേവനവും നല്‍കാതെ വീണ വിജയന്‍ കൈപ്പറ്റിയത്. എക്‌സാലോജിക്കിലെ ഐടി ഡെവലപ്പര്‍മാര്‍ക്ക് പോലും കരിമണല്‍ കമ്പനിക്ക് എന്തെങ്കിലും സേവനം നല്‍കിയതായി അറിവില്ല.

എസ്.എഫ്.ഐ.ഒയ്ക്ക് മുന്നില്‍ ഹാജരായ വീണയ്ക്ക് സി.എം.ആര്‍.എല്ലിന് സേവനം നല്‍കിയതിന്റെ ഒരു രേഖ പോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. സി.എം.ആര്‍.എല്‍ മേധാവി ശശിധരന്‍ കര്‍ത്തയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് ധാരണയിലെത്തിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനും തെളിവുകളൊന്നുമില്ല. പണമിടപാടുകള്‍ക്ക് വേണ്ടിയല്ലാതെ, ഇരു കമ്പനികള്‍ക്കുമിടയില്‍ ഒരൊറ്റ മെയില്‍ സന്ദേശം പോലും അയച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനു പുറമേ, 2015-ലും 2016-ലുമായി ശശിധരന്‍ കര്‍ത്തയുടെ തന്നെ 'എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്' എന്ന കമ്പനി എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. ഇതില്‍ വെറും നാല് ലക്ഷം രൂപ മാത്രമാണ് വീണ തിരികെ നല്‍കിയത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എസ്.എഫ്.ഐ.ഒ ചുമത്തിയ കമ്പനികാര്യചട്ടം 447-ാം വകുപ്പ് (തട്ടിപ്പ് തടയല്‍ നിയമം) പ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇപ്പോള്‍ കേസില്‍ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ഔദ്യോഗിക സേവനത്തിനാണ് വീണ പണം കൈപ്പറ്റിയതെന്ന മുന്‍ നിലപാടില്‍ തന്നെയാണ് സി.പി.എം ഇപ്പോഴും തുടരുന്നത്.

Related articles

See all
Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in