'സിപിഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്, എസ്എഫ്ഐ ഗുണ്ടായിസം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ': രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
June 24, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ഗുണ്ടകൾ അടിച്ച് തകർത്ത സംഭവം ഉന്നതനേതൃത്വത്തിന്‍റെ അറിവോടുകൂടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോലീസ് നോക്കി നിൽക്കെയാണ് സംഭവം അരങ്ങേറിയതെന്നത് വളരെ ഗൗരവമേറിയതാണെന്നും സിപിഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ.പി ജയരാജനാണ്. എന്നിട്ട് പ്രർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത സർക്കാരിന്‍റെ വാദം തള്ളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രവർത്തകർക്ക് ജാമ്യം നൽകിയത്. ഇപ്പോൾ ആ നാണക്കേട് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ഗുണ്ടകൾ അടിച്ച് തകർത്തത്. ഇതിനെല്ലാം സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്തേണ്ട പോലീസിലെ ഒരു വിഭാഗം കണ്ണടച്ചുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
രമേശ് ചെന്നിത്തല സംഭവത്തെ ശക്തമായി അപലപിച്ചു. കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10