Logo
Sun, Jun 07, 2026 • 04:47 PM
LIVE TV
Watch

No business videos available

No Middle East videos available

'ഭരണ സംവിധാനം പരാജയം, ജനങ്ങളുടെ ജീവനാണ് പ്രധാനം, മുന്നിട്ടിറങ്ങണം' : കോണ്‍ഗ്രസ് പ്രവർത്തകരോട് രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 25, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

'ഭരണ സംവിധാനം പരാജയം, ജനങ്ങളുടെ ജീവനാണ് പ്രധാനം, മുന്നിട്ടിറങ്ങണം' : കോണ്‍ഗ്രസ് പ്രവർത്തകരോട് രാഹുല്‍ ഗാന്ധി
കൊവിഡ് രാജ്യത്ത് നാശം വിതച്ച് മുന്നേറുമ്പോഴും ലാഘവബുദ്ധിയോടെ സമീപിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ഭരണസംവിധാനം പരാജയമായ അവസ്ഥയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 'ഭരണ സംവിധാനം പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കേണ്ട സമയമാണിത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്വബോധമുള്ള പൌരന്മാരെയാണാവശ്യം. മറ്റെല്ലാ പ്രവർത്തനങ്ങളും മാറ്റിവെച്ച് കൊവിഡില്‍ ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കോണ്‍ഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം' - രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.   https://twitter.com/RahulGandhi/status/1386191688469712896 ജാന്‍ കി ബാത്ത് (ജീവന്‍റെ കാര്യം) എന്ന പ്രയോഗത്തിലൂടെ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിനെയാണ് രാഹുല്‍ ഗാന്ധി വിമർശിച്ചത്. ജനങ്ങള്‍ പ്രാണവായുവിനായി കേഴുമ്പോഴും വാചകക്കസർത്ത് മാത്രം നടത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന വിമർശനം ശക്തമാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10