Logo
Sun, Jun 28, 2026 • 06:42 AM
LIVE TV
Watch

No business videos available

No Middle East videos available

'നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു' ; പെഗാസസില്‍ പരിഹസിച്ച് രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 19, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു' ; പെഗാസസില്‍ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോർത്തലില്‍ കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. 'നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. https://twitter.com/RahulGandhi/status/1416956352379949059 അതേസമയം ഫോണ്‍ ചോർത്തലില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്. എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്സഭയിലും ബിനോയ് വിശ്വം എം.പി രാജ്യസഭയിലും നോട്ടീസ് നല്‍കി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗൗരവതരമെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യരക്ഷയെയും പൗരാവകാശത്തെയും ബാധിക്കുന്ന വിഷയമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. വിയോജിപ്പിന്‍റെ സ്വരം ഉന്മൂലനം ചെയ്യാനുള്ള നീക്കമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10