Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാര്‍ഷിക സര്‍വ്വകലാശാല വിസി നിയമനം ജനാധിപത്യ വിരുദ്ധം: റോജി.എം. ജോണ്

കാര്‍ഷിക സര്‍വ്വകലാശാല വിസി നിയമനം ജനാധിപത്യ വിരുദ്ധം: റോജി.എം. ജോണ്

കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ഗവര്‍ണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക പോലുംപരിഗണിക്കാതെയാണ് ടി സജിത റാണിയെ നിയമിച്ചത്. സജിതയുടെ യോഗ്യതയെന്തെന്ന് തനിക്കറിയില്ലന്നും റോജി.എം.ജോണ്‍ പറഞ്ഞു.

കോടതിയില്‍ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കും. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലന്ന് വ്യക്തമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇത്തരം കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നും അതിനെ എതിര്‍ക്കുന്ന സമീപനമാണ് തങ്ങള്‍ സ്വീകരിച്ചതെന്നും, അതിപ്പോഴും തുടരുകയാണെന്നും വ്യക്തമാക്കി.

സംസ്ഥാനത്തെ  സര്‍വകലാശാലകളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. എന്നാല്‍  കേന്ദ്രസര്‍ക്കാര്‍ ചാന്‍സലറെ ഉപയോഗപ്പെടുത്തി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.സര്‍വ്വകലാശാല ചട്ടവുമായി  ബന്ധപ്പെട്ടു ചില നിയമപരമായ തടസ്സങ്ങളുണ്ട്. അതുകൂടി പരിശോധിച്ചു തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in