Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തു; ലോങ് ജമ്പില്‍ പുതിയ ചരിത്രമെഴുതി ആന്‍സി സോജന്

അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തു; ലോങ് ജമ്പില്‍ പുതിയ ചരിത്രമെഴുതി ആന്‍സി സോജന്

ഭുവനേശ്വര്‍: ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ മലയാളി പെരുമ വീണ്ടും വാനോളമുയര്‍ത്തി ലോങ് ജമ്പ് താരം ആന്‍സി സോജന്‍. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ പേരില്‍ 22 വര്‍ഷമായി നിലനിന്നിരുന്ന ദേശീയ റെക്കോര്‍ഡാണ് മറ്റൊരു മലയാളിയായ ആന്‍സി സോജന്‍ ഭുവനേശ്വറില്‍ തകര്‍ത്തത്. അന്തര്‍ സംസ്ഥാന ദേശീയ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 6.88 മീറ്റര്‍ ദൂരം പിന്നിട്ടാണ് തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍സി നേട്ടം സ്വന്തമാക്കിയത്. തകര്‍പ്പന്‍ പ്രകടനത്തോടെ താരം ഏഷ്യന്‍ ഗെയിംസിനും അര്‍ഹത നേടിയിട്ടുണ്ട്.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച ഫോമിലായിരുന്ന ആന്‍സി, ആദ്യ ശ്രമത്തില്‍ തന്നെ 6.73 മീറ്റര്‍ ചാടി എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നുള്ള അഞ്ചാം ശ്രമത്തിലാണ് 6.88 മീറ്റര്‍ എന്ന റെക്കോര്‍ഡ് ദൂരത്തേക്ക് ആന്‍സി കുതിച്ചുയര്‍ന്നത്. അവസാന ശ്രമത്തില്‍ 6.69 മീറ്റര്‍ ദൂരത്തോടെയാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് ആന്‍സി സോജന്‍.

2004 ഓഗസ്റ്റ് 27-ന് നടന്ന ഏഥന്‍സ് ഒളിമ്പിക്‌സിന്റെ ലോങ് ജമ്പ് ഫൈനലില്‍ അഞ്ചാം സ്ഥാനം നേടിയായിരുന്നു അഞ്ജു ബോബി ജോര്‍ജ് ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡ് കുറിച്ചത്. അന്ന് അഞ്ജു കണ്ടെത്തിയ 6.83 മീറ്റര്‍ എന്ന ദൂരമാണ് രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം ആന്‍സി സോജന്‍ എന്ന പുതിയ മലയാളി കരുത്തിന് മുന്നില്‍ വഴിമാറിയത്.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹ...

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Save your stories

Sign in