നരേന്ദ്ര മോദി യഥാര്‍ത്ഥത്തില്‍ 'സറണ്ടര്‍ മോദി'; പരിഹസിച്ച് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
June 21, 2020
1 min read
•
Updated: June 10, 2026
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ 'സറണ്ടര്‍ മോദി'യാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നില്‍ അടിയറവ് വെച്ചെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായതെന്നും രാഹുല്‍ ചോദിച്ചു. എവിടെവച്ചാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ മണ്ണിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്നും സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കു പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. പ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എം.പിയും ചോദിച്ചിരുന്നു.
ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ലെങ്കില്‍ മെയ് 5നും 6നും വലിയ തോതില്‍ സംഘര്‍ഷം ഗാല്‍വന്‍ താഴ്‌വരയില്‍ നടന്നെതെന്തിനാണ്. 20 സൈനികര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടി വന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ജൂണ്‍ 6ന് കോര്‍പ്‌സ് കമാന്‍ഡര്‍മാരുടെ യോഗം നടന്നത് എന്തിനുവേണ്ടിയായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കണം. ആരും കടന്നുകയറിയില്ലെങ്കില്‍ പിന്നെന്തിനാണ് മേജര്‍ ജനറല്‍മാരുടെ ചര്‍ച്ചയെന്നും അദ്ദേഹം ചോദിച്ചു
https://twitter.com/RahulGandhi/status/1274573608933748736
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10