Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും സജീവമാകുന്നു; കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്!

ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും സജീവമാകുന്നു; കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്!


ഒരിടവേളയ്‌ക്ക് ശേഷം രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും സജീവമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. മദ്ധ്യ ഇന്ത്യയിൽ മഴമേഘങ്ങൾ വീണ്ടും ശക്തിപ്രാപിച്ചു തുടങ്ങിയതായും വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരുന്ന ആഴ്‌ചയിൽ രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്നത് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും.

ജൂൺ 19 മുതൽ 23 വരെ കേരളം, മാഹി എന്നിവിടങ്ങളിൽ ശക്തമായ മഴയ്‌ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിനൊപ്പം തമിഴ്‌നാട്, പുതുച്ചേരി, കാരയ്‌ക്കൽ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാദ്ധ്യതയുണ്ട്. കർണാടക തീരപ്രദേശങ്ങളിൽ ജൂൺ 21 മുതൽ 25 വരെയും, വടക്ക് - തെക്കൻ ഉൾനാടൻ കർണാടകയിൽ ജൂൺ 22, 23 തീയതികളിലും കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ലക്ഷദ്വീപിൽ ജൂൺ 21-ന് ശക്തമായ മഴ ലഭിച്ചേക്കും.

നിലവിൽ വടക്ക്, മദ്ധ്യ ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇനിയും പരക്കെ മഴ ലഭിച്ചിട്ടില്ല. എന്നാൽ, ഈ പ്രദേശങ്ങളിൽ ഇടയ്‌ക്കിടെ ഉണ്ടാകുന്ന മേഘാവൃതമായ അന്തരീക്ഷം വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ജൂൺ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഛത്തീസ്‌ഗ‌ഡ്, കിഴക്ക് - പ‌ടിഞ്ഞാറൻ മദ്ധ്യപ്രദേശ്, വിദർഭ എന്നിവിടങ്ങളിൽ മഴ ലഭിക്കും.

പടിഞ്ഞാറൻ മദ്ധ്യപ്രദേശിൽ ജൂൺ 19, 20 തീയതികളിൽ മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ അതിശക്തമായ കാറ്റുവീശാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ മേഖലകളിൽ ജൂൺ 23 വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

Related articles

See all
Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

KSTP അഴിമതിക്കേസ്: കേസ് ഫയലുകൾ വീണ്ടും തുറക്കാൻ വിജിലൻസ്; പരിശോധനാ റിപ്പോർട്ട് 3 ദിവസത്തിന...

Save your stories

Sign in