Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, സ്വപ്ന പദ്ധതികള്‍ക്ക് കേന്ദ്ര പിന്തുണ തേടി'; ധനസ്ഥിതിയില്‍ ഉടന്‍ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്

'പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, സ്വപ്ന പദ്ധതികള്‍ക്ക് കേന്ദ്ര പിന്തുണ തേടി'; ധനസ്ഥിതിയില്‍ ഉടന്‍ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായും കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതികള്‍ക്ക് പിന്തുണ തേടിയതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേരളത്തിന്‍റെ നിലവിലെ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉടന്‍ തന്നെ ഒരു ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബിയുടെ യഥാര്‍ത്ഥ ബാധ്യതകള്‍ എത്രയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും, കിഫ്ബിയുടെ നിലവിലെ സാമ്പത്തിക പൊസിഷന്‍ കൃത്യമായി പരിശോധിച്ച ശേഷമേ കടമെടുപ്പിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്രത്തിന്‍റെ 'പിഎം ശ്രീ' പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിയമപ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിക്കും. കൂടാതെ, ദേശീയപാതാ വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് തുകയില്‍ സംസ്ഥാനം നല്‍കേണ്ട വിഹിതത്തില്‍ ഇളവ് അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തന'വുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ  റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍. ഇതില്‍ രാഷ്ട്രീയ പ്രതികാരമില്ലെന്നും മുന്‍പ് ഈ കേസന്വേഷണത്തില്‍ നിരവധി അട്ടിമറികള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.എ.ഡി.ജി.പി അജിത് കുമാറിന്‍റെ ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


Related articles

See all
Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Save your stories

Sign in