സൗദി അറേബ്യയില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. റിയാദ് വിമാനത്താവളത്തിലേക്ക് നടത്തിയ ആക്രമണത്തിലാണ് 12 മരണം സ്ഥിരീകരിച്ചത്. വിവിധ രാജ്യക്കാരായ 309 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
ഇറാന്‍ - യു.എസ് - ഇസ്രായേല്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഗള്‍ഫ് രാജ്യത്തുണ്ടാകുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. ദമ്മാം എയര്‍പോര്‍ട്ടിന് സമീപവും മിസൈല്‍ പ്രതിരോധ സംവിധാനം വഴി തകര്‍ത്തതായി സൗദി അധികൃതര്‍ സ്ഥിരീകരിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൗദിയില്‍ ഹൂതി ആക്രമണം; 12 മരണം, 309 പേര്‍ക്ക് പരിക്ക്