വില 5 കോടി, 24,000-ത്തിലധികം രത്നങ്ങൾ! ലോകത്തെ ഏറ്റവും വലിയ ഗിന്നസ് ഡയമണ്ട് മോതിരം ആലപ്പുഴയിൽ
കയ്യിലണിയാൻ മാത്രമല്ല, അതിന്റെ വിലയും സവിശേഷതകളും കേട്ടാൽ ആരും കണ്ണുതള്ളിപ്പോകുന്ന ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് മോതിരം ആലപ്പുഴയിൽ പ്രദർശനത്തിന് എത്തിച്ചു. മുല്ലക്കൽ നൂർ ജുവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 5 കോടി രൂപ വിലമതിക്കുന്ന ഈ അപൂർവ ഗിന്നസ് മോതിരം പൊതുജനങ്ങൾക്ക് കാണാനായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ വിജയകരമായ പ്രദർശനത്തിന് ശേഷമാണ് ഈ മോതിരം ആലപ്പുഴയിൽ എത്തിച്ചിരിക്കുന്നത്. ജില്ലയിൽ ഇതാദ്യമായാണ് ഈ അപൂർവ മോതിരം പ്രദർശിപ്പിക്കുന്നത്. ജൂൺ 22-ാം തീയതി വരെ നൂർ ജുവലറിയിൽ പൊതുജനങ്ങൾക്ക് ഇത് സൗജന്യമായി കാണാനുള്ള സൗകര്യമുണ്ട്. അപൂർവമായ ഈ ദൃശ്യവിരുന്ന് നേരിട്ട് കാണാനും മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കാനുമായി വലിയ ജനത്തിരക്കാണ് ഇപ്പോൾ ഷോറൂമിൽ അനുഭവപ്പെടുന്നത്.
ഒരു മോതിരത്തിൽ ഏറ്റവും കൂടുതൽ രത്നങ്ങൾ പതിപ്പിച്ചതിനാണ് ഈ മോതിരത്തിന് ലോക ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 'ദി ടച്ച് ഓഫ് അമി' (The Touch of Ami) എന്ന് പേരിട്ടിരിക്കുന്ന ഈ അത്ഭുത സൃഷ്ടിയിൽ 24,679 സ്വാഭാവിക രത്നങ്ങളാണ് (Natural Diamonds) ഉൾക്കൊള്ളിച്ചിരിക്കുന്നത്. 340 ഗ്രാം ആണ് ഈ മോതിരത്തിന്റെ ആകെ തൂക്കം.
മലപ്പുറത്തെ പ്രമുഖ ഡയമണ്ട് ബ്രാൻഡായ സ്വാ ഡയമണ്ട്സാണ് (Swa Diamonds) ഈ ലോകോത്തര മോതിരം നിർമ്മിച്ചത്. 20 വിദഗ്ധരായ തൊഴിലാളികൾ ചേർന്ന് 3 മാസത്തെ ഡിസൈനിങ്ങിനും 6 മാസത്തെ കഠിനാധ്വാനത്തിനും ഒടുവിലാണ് ഈ ആഭരണ വിസ്മയം പൂർത്തിയാക്കിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.