നവകേരള 'രക്ഷാപ്രവര്‍ത്തനം': പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് അച്ചടക്ക നടപടി; മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതിയില്
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. പ്രതിപ്പട്ടികയിലുള്ള ഗണ്‍മാന്‍ അനില്‍കുമാര്‍, എസ്‌കോര്‍ട്ട് പൊലീസുകാരായ അരുണ്‍, വിപിന്‍, സന്ദീപ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് സൂചന. ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന സമരക്കാരെ അന്യായമായി മര്‍ദിച്ച ഇവര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
അതേസമയം, കേസില്‍ പ്രതികളായ ഗണ്‍മാന്‍ അനില്‍കുമാര്‍, സന്ദീപ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ഇന്ന് പരിഗണിക്കും. വിഐപി സുരക്ഷയുടെ ഭാഗമായുള്ള ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നാണ് പ്രതികളുടെ വാദം. എന്നാല്‍, മര്‍ദനമേറ്റ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി അഡ്വ. അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവര്‍ ഹര്‍ജിയില്‍ കക്ഷിചേര്‍ന്ന് ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.