Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രതിഷേധം ഫലം കണ്ടു; മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തും

പ്രതിഷേധം ഫലം കണ്ടു; മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍ (CDSE) നടത്തുന്നതിനായുള്ള സ്വതന്ത്ര വിദഗ്ധ സമിതിയിലേക്ക് (IPoE) കേരളത്തിന്റെ പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയാണ് (NDSA) കേരള സര്‍ക്കാരിനോട് ഈ ആവശ്യവുമായി രംഗത്തെത്തിയതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. കേരളത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.

നേരത്തെ ഈ സമിതിയില്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്ന ടി. ആര്‍. ശിവരാജിനെ ഏകപക്ഷീയമായി മാറ്റിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി. ആര്‍ പാട്ടീലിന് നേരിട്ട് കത്തയച്ച് പ്രതിഷേധം അറിയിക്കുകയുണ്ടായി. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടറിക്കും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തി കത്ത് നല്‍കിയിരുന്നു.

ഈ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് നിലപാട് തിരുത്താനും പുതിയ അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ കേരളത്തിന് അവസരം നല്‍കാനും കേന്ദ്രം തയാറായത്. കേന്ദ്ര സമിതിയിലേക്ക് ഉള്‍പ്പെടുത്തേണ്ട കേരളത്തിന്റെ പ്രതിനിധിയായ വിദഗ്ധന്റെ പേര് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ നാമനിര്‍ദേശം ചെയ്യുമെന്നും മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in